സ്വന്തം ലേഖകന്‍: കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ, മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിനിടെ മലയാളി വിദ്യാര്‍ഥിയുടെ കണ്ണ് അടിച്ചു തകര്‍ത്തു, കാമ്പസിലെ ബീഫ് തീറ്റക്കാരെ മുഴുവന്‍ കൊല്ലുമെന്ന് ആക്രമികള്‍. നാലാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്നും …
സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരായ യുദ്ധത്തില്‍ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം അവസാനിച്ചു, ബുധനാഴ്ച സ്‌പെയിനിലേക്ക്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ മോദി. ജര്‍മ്മന്‍ ചാന്‍സിലറായ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ചരിത്രമുറങ്ങുന്ന പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കോള്‍സ് മെസ്ബര്‍ഗിന് മുന്നിലുള്ള …
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവര്‍ക്ക് ജാമ്യം, ഗൂഡാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്ന വിടുതല്‍ ഹര്‍ജി തള്ളി. നേതാക്കളടക്കം 12 പേര്‍ക്കെതിരെയാണ് ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചന കുറ്റം (ഐപിസി 120ബി) ചുമത്തിയിരുന്നത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തി …
സ്വന്തം ലേഖകന്‍: കശ്മീര്‍ തീവ്രവാദികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്, ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ മരണത്തിനു കാരണം മുന്‍ നേതാവിന്റെ ചതി. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായി എത്തിയ സബ്‌സര്‍ഭട്ടിനെ ഇന്ത്യന്‍ സൈന്യത്തിന് ഒറ്റു കൊടുത്തത് തീവ്രവാദി സംഘടനയുടെ മുന്‍ നേതാവ് സക്കീര്‍ മൂസയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് കശ്മീര്‍ ഭീകരര്‍ക്കിടയിലെ അധികാര …
സ്വന്തം ലേഖകന്‍: അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്. സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നുറച്ച സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടിയായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് കര്‍ശന …
സ്വന്തം ലേഖകന്‍: ‘കടന്നു പോ, ഭീകരവാദി!’ മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയ പാക്ക് ഡോക്ടറെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. 37കാരനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ നവീദ് യാസിനാണ് ദുരനുഭവുമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഡോക്ടര്‍ അപമാനിക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയതായിരുന്നു പാക്ക് വംശജനായ ഡോക്ടര്‍. …
സ്വന്തം ലേഖകന്‍: വാനാക്രൈക്കു പിന്നാലെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തീര്‍ക്കാന്‍ ജൂഡി വൈറസ് വരുന്നു, 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ചെക്‌പോയിന്റ് ബ്ലോഗില്‍ മാല്‍വെയറുകളെ കുറിച്ചുള്ള ലേഖനത്തിലാണ് ജൂഡി എന്ന വൈറസിനെ സംബന്ധിച്ച മുന്നറിയിപ്പുള്ളത്. 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളെ വൈറസ് ബാധിച്ചതായാണ് കണക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 41 ആപ്ലിക്കേഷനുകളില്‍ ജൂഡിയെ കണ്ടത്തി. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു. വിമാനങ്ങളില്‍ വിമാനയാത്രികര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കു കാരണം വൈദ്യുതി തകരാറിനെത്തുടര്‍ന്നു കംപ്യൂട്ടര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നങ്ങളാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസ് …
സ്വന്തം ലേഖകന്‍: കശാപ്പു നിരോധനത്തിന് എതിരെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു, കേന്ദ്രം നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കും, സമൂഹ മാധ്യമങ്ങളില്‍ ദ്രാവിഡ നാടിനായി ഹാഷ്ടാഗ് പ്രചരണം. സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി നിയന്ത്രണത്തില്‍നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുമെന്നാണ് സൂചന. നിയമത്തിലെ കന്നുകാലി നിര്‍വചനത്തില്‍നിന്നും പോത്തിനെ …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍. ബിസിനസ് റിസ്‌ക് ഇന്റലിജന്‍സ് സംഘമായ ഫ്‌ളാഷ് പോയിന്റില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന റാന്‍സം നോട്ടീസിലുള്ള ഭാഷകളെ കുറിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന്റെ അടിസ്ഥാനം. വാനാക്രൈയുടെ ചൈനീസ് …