സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി തെരേസാ മേയുടെ ജനപ്രീതി കുറയുന്നതായി സര്‍വേ, പ്രചാരണത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കിതപ്പും ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പും. പൊതുതെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ച തേരേസാ മേയുടെ തീരുമാനം തിരിച്ചടിക്കുമോ എന്ന ആശശ്ങ്കയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലീഡ് …
സ്വന്തം ലേഖകന്‍: സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് കാബൂള്‍ നഗരം, മരണം 80 കവിഞ്ഞു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ പരുക്കേറ്റ 350 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. …
സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കടക്കല്‍ കത്തിവച്ചു, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇനി ചൈനക്ക്. കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം നോട്ട് നിരോധനത്തിന് ശേഷമുള്ള അവസാന പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാഥത്തില്‍ 7.9 ശതമാനമായിരുന്ന …
സ്വന്തം ലേഖകന്‍: 25 വര്‍ഷത്തിനിടെ സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി, ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. സൈബര്‍ സുരക്ഷ, വ്യോമയാന മേഖലയിലെ സാങ്കേതിക സഹകരണം എന്നിവ ഉള്‍പ്പെടെ ഏഴ് സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും ഒപ്പിട്ടു. സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, നവീകൃത ഊര്‍ജ മേഖലകളിലെ സഹകരണം, …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനെ പിടിച്ചു കുലുക്കി മോറ ചുഴലിക്കാറ്റ്, റോംഹിഗ്യ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്‍ നാശനഷ്ടം, മൂന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 150 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച മോറ ചുഴലിക്കൊടുങ്കാറ്റില്‍ 6 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കാറ്റില്‍ വീടും മരങ്ങളും തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂളില്‍ വെടിവെപ്പ്, പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് മുന്‍ അധ്യാപകന്‍. ഏഷ്യന്‍ വംശജനായ ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. റമസാന്‍ അവധിയായതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ ഇല്ലാത്തത് വന്‍ അപകടം ഒഴിവാക്കി. മോശം പെരുമാറ്റത്തിന്റെ പേരില്‍ നാലുവര്‍ഷം മുന്‍പു പുറത്താക്കിയ അധ്യാപകനാണു വെടിയുതിര്‍ത്തതെന്നു സ്‌കൂള്‍ നടത്തിപ്പുകാരായ കിങ്ഡം ഹോള്‍ഡിങ് അറിയിച്ചു. ‘കിങ്ഡം’ …
സ്വന്തം ലേഖകന്‍: ‘എന്റെ ജീവിതം സിനിമയാക്കിയാന്‍ നായക വേഷം ഈ താരം ചെയ്യണം,’ പ്രിയ താരത്തിന്റെ പേര് വെളിപ്പെടുത്തി സച്ചിന്‍. സച്ചിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി സച്ചിന്‍ എ ബില്യണ്‍ അ ഡ്രീംസ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 27.75 കോടിയാണ്. സച്ചിന്റെ ജീവിതം …
സ്വന്തം ലേഖകന്‍: ചുട്ടു പൊള്ളിയ കേരളത്തെ നനച്ച് കാലവര്‍ഷമെത്തി, ഇനി കുടക്കാലം. കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടിങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മാല്‍വേണ്‍ സ്‌ഫോടനം, 20 കാരന്‍ പിടിയില്‍, ഭീകര ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ്. മാല്‍വേണില്‍ നടന്ന ബന്ധപ്പെട്ട് 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ്‌ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് മാല്‍വേണ്‍ നഗരത്തിലെ പൗണ്ട് ബാങ്ക് റോഡില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സ്‌ഫോടനത്തിനുശേഷം നടത്തിയ തിരച്ചിലില്‍ ലാങ്‌ലാന്‍ഡ് …
സ്വന്തം ലേഖകന്‍: പാക് ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി പാകിസ്താന്‍. പാക് കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താനില്‍ ഈ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരം കൈമാറിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പാക് പത്രമായ ‘ഡോണി’ന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. …