സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ എന്നിവ വഴി ഖത്തറിലേക്കെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി സൂചന. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള കുവൈറ്റ് സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പായ മുസാഫിറിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നിരവധി പേരുടെ യാത്ര മുടങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആരോഗ്യസുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി തയ്യാറാക്കിയ കുവൈറ്റ് സിവില്‍ ഏവിയേഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് മുസാഫിര്‍. കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ അവരുടെ യാത്രാ വിവരങ്ങള്‍, …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി. കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്‍ തന്നെയാണ് കോവിഷീല്‍ഡ് എന്നും വാക്‌സിന്‍ എടുത്ത വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്ന മുറയ്ക്ക് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു. അതേസമയം ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ …
സ്വന്തം ലേഖകൻ: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ് അയച്ചും ഫലം അറിയാം. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് ആകെ വിജയ ശതമാനം. ഐ.സി.എസ്.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല. ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് …
സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ലയാളത്തിന്റെ ചിരിയുടെ മുഖം നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിലിന് സിനിമാ ലോകത്തിൻ്റെ അന്ത്യാഞ്ജലി. ഭൗതിക ശരീരം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതു ദർശനത്തിനു വച്ചതിന് ശേഷം തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു. 88 വയസ്സുണ്ടായിരുന്ന പടന്നയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ …
സ്വന്തം ലേഖകൻ: യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പു റത്തി റക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചു. ഭീകരവാദികൾ സ്പിൻ ബോൾഡാക് ജില്ലയിലെ നിരപരാധികൾക്ക് നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ …
സ്വന്തം ലേഖകൻ: ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍, എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നവര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക. ഇന്ത്യയും പാകിസ്താനും ഇന്തോനീഷ്യയും ഉള്‍പ്പെടെ നിലവില്‍ …