സ്വന്തം ലേഖകൻ: ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം. സോഫ്റ്റ് ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങളാണ് ആരംഭിച്ചത്. സോഫ്റ്റ് ബോളിൽ ആതിഥേയരായ ജപ്പാൻ ആദ്യ ജയം സ്വന്തമാക്കി. മറ്റന്നാളാണ് അൗദ്യോഗിക ഉദ്ഘാടനമെങ്കിലും ടോക്കിയോയിൽ ഒളിംപിക്സ് പോരാട്ടങ്ങൾ തുടങ്ങി കഴിഞ്ഞു. സോഫ്റ്റ് ബോൾ മത്സരങ്ങളും വനിതാ ഫുട്ബോൾ മത്സരങ്ങളുമാണ് ഇന്ന് നടക്കുന്നത്. സോഫ്റ്റ് ബോളിൽ ആസ്ട്രേലിയയെ ഒന്നിനെതിരെ എട്ട് …
സ്വന്തം ലേഖകൻ: ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗാസസിന്റെ സാന്നിധ്യം പരിശോധിക്കാന്‍ മൊബൈല്‍ വെരിഫിക്കേഷന്‍ ടൂള്‍കിറ്റുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ആംനെസ്റ്റിയുടെ തന്നെ സെക്യൂരിറ്റി ലാബിലാണ് പെഗാസസ് ഡേറ്റാബെയ്സിൽ നിന്ന് ചോർന്ന് കിട്ടിയ വിവരങ്ങൾ പരിശോധിച്ചത്. ആംനെസ്റ്റി സെക്യൂരിറ്റി ലാബ് തന്നെയാണ് മൊബൈൽ വെരിഫിക്കേഷൻ ടൂള്‍കിറ്റ് (MVT) എന്നറിയപ്പെടുന്ന സംവിധാനം വികസിപ്പിച്ചെടുത്തത്. ആൻഡ്രോയ്ഡിലും ആപ്പിൾ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് പോസിറ്റീവ് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ്. ബ്രിട്ടനിൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ ബോറിസ് ജോൺസൺ തയാറായില്ലെന്നാണ് ആരോപണം. കോവിഡ് ബാധിച്ച് 80 വയസ്സിന് മുകളിലുള്ള വൃദ്ധർ മാത്രമാണ് മരിക്കുന്നത്.അതിനാൽ ലോക്ഡൗൺ ആവശ്യമില്ല എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് …
സ്വന്തം ലേഖകൻ: പെഗാസസ് ഫോണ്‍ ചോർത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരവധി ലോകനേതാക്കളുടെ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്നാണ് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്‍റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 14 ലോക നേതാക്കളുടെ ഫോൺ നമ്പരാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നാല് ആഴ്ചയായി ലോക്ക്ഡൗണ്‍ തുടരുന്ന ന്യൂ സൗത്ത് വെയില്‍സില്‍ 110 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരമായ സിഡ്നി ഉള്‍പ്പെടുന്ന വെയില്‍സില്‍ ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരുപക്ഷേ ലോക്ക്ഡൗണ്‍ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും മാത്രമായിരിക്കുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം നിലനിർത്താനുള്ള മുൻകരുതൽ നടപടികൾ ഇവർ പാലിച്ചിരിക്കുകയും വേണം. കുത്തിവെപ്പെടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ നാടുകളില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയുടെയും (റെസിഡന്‍സി പെര്‍മിറ്റ്) എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയുടെയും കാലാവധി ഓഗസ്ത് 31 വരെ നീട്ടിയതായി സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു. അതോടൊപ്പം സന്ദര്‍ശക വിസകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് …
സ്വന്തം ലേഖകൻ: ഒമാനിൽ സമ്പൂർണ ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനസജ്ജമായി. ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, കൃഷി, ഫിഷറീസ്, വാട്ടർ …
സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദോഹ വിമാനത്താവളം വഴി ബുക്ക് ചെയ്യപ്പെട്ട എയര്‍ ടിക്കറ്റുകളുടെ എണ്ണം ദുബായിലേതിനേക്കാള്‍ 18 ശതമാനം കൂടുതലാണ്. ഈ നില വരും മാസങ്ങളിലും തുടരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈ വര്‍ഷത്തെ രണ്ടാം പകുതിയിലേക്ക് ഇതിനകം ലഭിച്ചിരിക്കുന്ന ബുക്കിംഗ് …