സ്വന്തം ലേഖകൻ: അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. റിയദിലെത്തിയ അദ്ദേഹത്തെ സൗദി കിരീടവകാശി മുഹമ്മദ് ബന്‍ സല്‍മാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. യുഎഇ–സൗദി ബന്ധം ശക്തമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് …
സ്വന്തം ലേഖകൻ: രാജ്യത്തെ പൗരന്മാര്‍ക്കൊപ്പം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ബലിപെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ട്വിറ്ററിലൂടെ ജനതയ്ക്ക് ഈദ് ആശംസകളും നേര്‍ന്നു. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ ഹാളില്‍ പുലര്‍ച്ചെ 5.10നായിരുന്നു ഈദ് നമസ്‌കാരം. സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഷെയ്ഖ് അബ്ദുല്ല …
സ്വന്തം ലേഖകൻ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിൽ 80 ശതമാനം ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ് പുനരാരംഭിച്ചു. 2019ൽ നടത്തിയ മുഴുവൻ സർവിസുകളിലേക്കും എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയർലൈൻസ് അറിയിച്ചു. വിമാനത്തിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻറുമാരും ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരായിരിക്കുമെന്ന് മേയിൽ എയർലൈൻ അറിയിച്ചിരുന്നു. ഇത്തവണത്തെ വേനൽ സീസണിൽ ഗ്രീസിലെ മൈക്കോനോസ്, …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈദ് അവധി ദിനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് ബഹ്‌റൈന്‍ ഭരണകൂടം. നിലവിലെ ഗ്രീന്‍ അലേര്‍ട്ട് ലെവലില്‍ നിന്ന് ഓറഞ്ച് ലെവലിലേക്ക് രാജ്യം മാറിയതായി അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും ഐസിയു കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, …
സ്വന്തം ലേഖകൻ: ഗൾഫിൽ ചൊവ്വാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പെരുന്നാൾ ആഘോഷത്തിന് ഗൾഫ് നാടുകൾ ദിവസങ്ങൾക്കു മുമ്പുതന്നെ ഒരുങ്ങിയിരുന്നു. യു.എ.ഇ.യിൽ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. നമസ്കാരത്തിനും ഖുത്തുബയ്ക്കുമായി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. പ്രാർഥനയ്ക്ക് 15 മിനിറ്റ് മുൻപ് പള്ളി തുറക്കും. പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കും. കൂട്ടംചേരുന്നതിനും വിലക്കുണ്ട്. …
സ്വന്തം ലേഖകൻ: ചാര സോഫ്റ്റ്വെയറുകളുടെ വ്യാപാരം അന്താരാഷ്ട്രതലത്തിൽ നിരോധിക്കണമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി മുൻ ജീവനക്കാരനും ‘വിസിൽ ബ്ലോവറു’മായ എഡ്വേഡ് സ്നോഡൻ. അല്ലാത്തപക്ഷം ഒരു ഫോണും സുരക്ഷിതമല്ലാത്ത ലോകത്തെയാണ് അഭിമുഖീകരിക്കേണ്ടി വരികയെന്ന് സ്നോഡൻ മുന്നറിയിപ്പ് നൽകി. ഇസ്രായേലി കമ്പനിയുടെ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ ഫോണുകൾ ഹാക്ക് ചെയ്ത് ചാരവൃത്തി നടന്നതായ …
സ്വന്തം ലേഖകൻ: ചൈനയില്‍ മങ്കി ബി വൈറസ് ബാധയേറ്റ് ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപൂര്‍വമായ ഒരു അണുബാധയാണ് മങ്കി ബി വൈറസ് ഇന്‍ഫെക്ഷന്‍. 1932 ലാണ് ഈ വൈറസിനെ ആദ്യമായി വേര്‍തിരിച്ചത്. മക്കാക്ക് എന്ന കുരങ്ങുവര്‍ഗത്തിലാണ് ഈ വൈറസ് കണ്ടുവരുന്നത്. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന കുരങ്ങുപനി അല്ല ഇത്. ഹെര്‍പ്പസ് …
സ്വന്തം ലേഖകൻ: നീലച്ചിത്രങ്ങളില്‍ നിര്‍മാണ രംഗത്ത് നിന്ന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍. കേസിലെ പ്രധാനപ്രതിയാണ് രാജ് കുന്ദ്ര. രാജ് കുന്ദ്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 9,931 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 89,654 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 11.08. ഇതുവരെ ആകെ 2,54,31,248 സാംപിളകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 15,408. ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1615 കോഴിക്കോട് …
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ …