സ്വന്തം ലേഖകൻ: പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ അംബാസഡറുടെ മകളെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോർട്ട്. അംബാസഡറായ നജീബ് അലിഖിലിൻ്റെ മകൾ സിൽസില അലിഖിലിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം തടവിൽ പാർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലിഖിലിനെ തട്ടിക്കൊണ്ട് പോയത്. തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സകൾ ലഭ്യമാക്കിയെന്നും …
സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഇന്നു അർധ രാത്രി നിലവിൽ വരും. വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. താഴെ പറയുന്ന നിബന്ധന പാലിക്കാത്തവർക്കു മടങ്ങേണ്ടിവരുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. …
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻൻ്റൈനില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജവാസാത്ത് അറിയിച്ചു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജൻ്റീന, ബ്രസീല്‍, …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻറ്, എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻസ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഒമാനിലെത്തിയാൽ താമസസ്ഥലത്ത് ക്വാറൻറീൻ ചെയ്താൽ മതി. സർക്കാർ, …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോളജുകളില്‍ എൻ.ആർ.ഐ േക്വാട്ടയിൽ പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി. ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന് എംബസി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എൻ.ആർ.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ …
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവേശന, ക്വാറന്റീൻ നയങ്ങൾ പുതുക്കിയതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസി കുടുംബങ്ങൾ മധ്യവേനൽ അവധിക്കായി നാട്ടിലേക്ക്. ഒപ്പം യാത്രാ നിരക്കു വർധിപ്പിച്ച് വിമാന കമ്പനികളും. ദോഹയിൽ തിരിച്ചെത്തുമ്പോൾ സ്വന്തം ചെലവിൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയെ തുടർന്ന് സ്‌കൂൾ അവധി തുടങ്ങിയിട്ടും നാട്ടിലേക്ക് പോകാതെ ഖത്തറിൽ തുടർന്ന ഒട്ടേറെ പ്രവാസി …
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറിക്കിയ താലിബാൻ പ്രദേശത്തെ സ്ത്രീകളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. 15നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ വിവരങ്ങൾ പ്രാദേശിക മതനേതാക്കളിൽ നിന്നും തീവ്രവാദ സംഘടനയായ താലിബാൻ ആവശ്യപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം ചെയ്യുന്നതിനായിട്ടാണ് സ്ത്രീകളെ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലും. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …