1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2021

സ്വന്തം ലേഖകൻ: ഒമാനിലേക്ക്​ വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ്​ ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്​. ഡോക്​ടർമാർ, നഴ്​സുമാർ, ലാബ്​ അസിസ്​റ്റൻറ്​, എക്​സ്​റേ ടെക്​നീഷ്യൻ, ഫാർമസിസ്​റ്റ്​ തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്​റ്റൻസ്​ തസ്​തികകളിൽ ജോലി ചെയ്യുന്നവർക്ക്​ ഒമാനിലെത്തിയാൽ താമസസ്​ഥലത്ത്​ ക്വാറൻറീൻ ചെയ്​താൽ മതി.

സർക്കാർ, സ്വകാര്യസ്​ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക്​ ഈ ആനുകൂല്യം ലഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലറിൽ അറിയിച്ചു. ഒമാനിലെത്തുന്ന മറ്റ്​ വിദേശികൾക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്​. മറ്റ്​ നടപടിക്രമങ്ങളിലും മാറ്റമില്ല. എട്ട്​ മണിക്കൂറിൽ കൂടുതൽ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന്​ 96 മണിക്കൂറുള്ള പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂർ മുമ്പുമുള്ള കോവിഡ്​ പരിശോധനാ സർട്ടിഫിക്കറ്റും ഉണ്ടാകണം.

വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക്​ വിധേയമാകണം. ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ ധരിക്കുകയും ഏഴ്​ ദിവസം ക്വാറൻറീനിൽ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആർ നടത്തി നെഗറ്റീവ്​ ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്​ ആണെങ്കിൽ പത്ത്​ ദിവസമായിരിക്കും ഐസോലേഷൻ.

അതിനിടെ ര​ണ്ടു​ദി​വ​സം തി​മി​ർ​ത്ത്​ പെ​യ്​​ത മ​ഴ​ക്കു​ശേ​ഷം ഒ​മാെൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച ക​ന​ത്ത മ​ഴ പെ​യ്​​തി​റ​ങ്ങി​യ സൂ​ർ അ​ട​ക്കം തെ​ക്ക​ൻ ശ​ർ​ഖി​യ​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച പ​ക​ൽ പൊ​തു​വെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മ​സ്ക​ത്ത് അ​ട​ക്കം മേ​ഖ​ല​ക​ളി​ൽ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

വ​ട​ക്ക​ൻ ബാ​ത്തി​ന, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച​യും മ​ഴ പെ​യ്തു. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ ഷി​നാ​സി​ൽ ക​ന​ത്ത മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​വ​രെ സു​ര​ക്ഷാ​വി​ഭാ​ഗ​മെ​ത്തി ര​ക്ഷി​ച്ചു. വി​ദേ​ശി​യ​ട​ക്കം മൂ​ന്നു​പേ​രു​ടെ മ​ര​ണ​മാ​ണ്​ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. നാ​ലു​പേ​രെ വാ​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ കാ​ണാ​താ​യി​ട്ടു​ണ്ട്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ വി​ദേ​ശി ഒ​ഴു​ക്കി​ൽ​പെ​ട്ട്​ മ​രി​ച്ച​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.