1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോളജുകളില്‍ എൻ.ആർ.ഐ ​േക്വാട്ടയിൽ പ്രവേശനത്തിന്​ ശ്രമിക്കുന്ന വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി. ഇത്തരം സർട്ടിഫിക്കറ്റ്​ ആവശ്യമുള്ളവർക്ക്​ മുൻകൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന്​ എംബസി അറിയിച്ചു.

സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എൻ.ആർ.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ ഇളവെന്നും ബാക്കി എല്ലാ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയൻറ്​മെൻറ്​ വേണമെന്നും ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം ഖത്തറിൽ എട്ടു ദിവസത്തെ അവധിദിനങ്ങൾക്ക്​ ഞായറാഴ്​ച തുടക്കമാവും. ജൂലൈ 25വരെയാണ്​ വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ​ഓഫിസുകൾ, പൊതുകാര്യാലയങ്ങൾ, ബാങ്കുകൾ, എക്​സ്​ചേഞ്ച്​ സ്​റ്റോർ, ഇൻഷുറൻസ്​ കമ്പനികൾ, നി​ക്ഷേപ സ്​ഥാപനങ്ങൾ, ഫിനാൻഷ്യ അഡ്വൈസറികൾ എന്നിവ ഉൾപ്പെടെയുള്ള ധനകാര്യ സ്​ഥാപനങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.