സ്വന്തം ലേഖകന്‍: ഇറാനില്‍ ഹസന്‍ റൂഹാനിക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് എതിരാളി ഇബ്രാഹീം റെയ്‌സി. ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തവണയാണ് റൂഹാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നാല് കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ നേടിയാണ് റൂഹാനിയുടെ വിജയം നിലവിലുള്ള പ്രസിഡന്റും …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സൗദി സന്ദര്‍ശനം തുടങ്ങി, അമേരിക്കയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകം, സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശനിയാഴ്ച ഔദ്യോഗിക തുടക്കമായി. റിയാദില്‍ എത്തിയ ട്രംപിനേയും ഭാര്യ മെലാനിയയേയും സൗദി ഭരണാധികാരി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളിലാണ് ഒപ്പുവയ്ക്കുക. ഞായറാഴ്ച …
സ്വന്തം ലേഖകന്‍: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ്, വഞ്ചിക്കപ്പെടരുതെന്ന് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടില്ല. എന്നാല്‍ സിനിമയുടെ പേരില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നു എന്ന വ്യാജേന …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് സച്ചിന്‍. തന്റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിന്‍: എ ബില്ല്യണ്‍ ഡോളര്‍ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിന്‍ പ്രധാനമന്ത്രിയെ കണ്ടത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏറെ ആകാംഷയോടെയാണ് മോഡി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നുവെന്നും മാസ്റ്റര്‍ബ്ലാസ്റ്റര്‍ ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, നിര്‍ണായകമായത് മലയാളി താരത്തിന്റെ ഗോള്‍. അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരുന്നതായി ഈ വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ടീമാണ് കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. …
സ്വന്തം ലേഖകന്‍: സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ വക 800 കോടി രൂപ പിഴ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഫേസ്ബുക്കിന് 800 കോടിയുടെ പിഴയിട്ടത്. 2016ല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷന്‍ കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്. 2014 ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു. ജമ്മു കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് പണം പറ്റിയെന്ന ആരോപണം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ നടപടിയെടുക്കുന്നത്. പാകിസ്താനിലെ ഭീകര സംഘങ്ങളില്‍ നിന്ന് …
സ്വന്തം ലേഖകന്‍: മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ എന്ന ഇന്ത്യക്കാരനാണ് അമേരിക്കന്‍ എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സമന്റെ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്‌ലാന്റ എമിഗ്രേഷന്‍ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വച്ചാണ് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍. ചെന്നൈയില്‍ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കിയത്. തമിഴ്‌നാട്ടില്‍ നല്ല നേതാക്കളുണ്ട്. എന്നാല്‍ സിസ്റ്റം ദുഷിച്ചതാണ്. സിസ്റ്റം മാറണമെന്നും രജനീകാന്ത് പറഞ്ഞു. എം.കെ സ്റ്റാലിന്‍, അന്‍ബുമണി …
സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞുങ്ങളെ ബാല ലൈംഗിക പീഡകര്‍ക്ക് വില്‍ക്കാന്‍ വിലപേശല്‍, മാതാപിതാക്കളുടെ കള്ളി പൊളിച്ച് ബിബിസി ലേഖികയുടെ ഒളിക്യാമറ ഓപ്പറേഷന്‍. അഞ്ചു വയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള മാതാപിതാക്കളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബിബിസിയുടെ ലേഖിക സ്റ്റാസി ഡൂലി ‘ മംസ് സെല്ലിങ് ദേര്‍ കിഡ്‌സ് ഫോര്‍ മണി’ എന്ന …