സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണാധീനമായ കുവൈറ്റില്‍ സെപ്തംബര്‍ മുതല്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സജ്ജമായി 900ത്തോളം സ്‌കൂളുകള്‍. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ അറിയിച്ചു. സപ്തംബറില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും …
സ്വന്തം ലേഖകൻ: ഹരിയാന സ്വദേശിയായ 11കാരൻ ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ചു മരിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണവും ഇതാണ്. ഡൽഹി എയിംസ് ആശുപത്രിയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. പൂനയെിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് കുട്ടിയുടെ ശരീരത്തിൽ എച്ച്5എൻ1 വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കുട്ടിയ്ക്ക് കൊവിഡ് പരിശോധന നടത്തി …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് 19 മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ …
സ്വന്തം ലേഖകൻ: നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ കൂടിയായ ജെഫ് ബെസോസും സംഘവും. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 6.43നായിരുന്നു സംഘത്തേയും വഹിച്ച് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചത്. 10 മിനിട്ട് 21 സെക്കന്റിനും ശേഷം സംഘം തിരികെ ഭൂമിയിലേക്ക് …
സ്വന്തം ലേഖകൻ: നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ജൂലൈ 23വരെ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ത്യയിലേക്ക് നീലചിത്രങ്ങൾ വിതരണം നടത്തുന്ന …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസർകോട് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: “സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് യുഎസിൻ്റെ മുന്നറിയിപ്പ്. ജൂലൈ 19 മുതൽ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കിയ ബ്രിട്ടീഷ് സർക്കാരിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് യുഎസിൻ്റെ പുതിയ നീക്കം. യുകെയിലാകട്ടെ കോവിഡ് കേസുകൾ അതിവേഗം കുതിച്ചു കയറുന്നതായാണ് കണക്കുകൾ. ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് …
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ യൂറോപ്പിൽ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. ജർമനിയിൽ മാത്രം 157 പേർ മരിച്ചു. ബൽജിയത്തിൽ 27 പേരും. ഒഴുകിപ്പോയ വാഹനങ്ങളിലും തകർന്ന കെട്ടിടങ്ങൾക്കുള്ളിലും കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ഒപ്പം അവശിഷ്ടങ്ങൾ നീക്കുന്നതും കാര്യക്ഷമമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച വെള്ളപ്പൊക്കത്തിൽ ജർമനിയിലെ റൈൻലാൻഡ് …
സ്വന്തം ലേഖകൻ: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി ഈദ് നമസ്കരിക്കുന്നതിനിടെ റോക്കറ്റാക്രമണം. ഇന്ന് രാവിലെ നടന്ന പ്രാർഥനയ്ക്കിടെയാണ് സംഭവം. എന്നാൽ അക്രമത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പ്രസിഡന്‍റ് പ്രാർഥിക്കുന്നതിനിടെ സമീപത്ത് മിസൈൽ പതിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തലസ്ഥാനത്ത് പ്രസിഡന്‍റ് പങ്കെടുത്ത ഈദ് നസ്കാരത്തിനിടെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഡ് കുത്തിവെപ്പെടുത്ത സൗദി പ്രവാസികൾ പ്രതിസന്ധിയിൽ. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയം നിരസിക്കുന്നതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്. ഇത് മൂലം ജോലി ചെയ്യാനാകാതെ പ്രയാസം നേരിടുകയാണ് പല പ്രവാസികളും. സൗദിയിൽ തിരിച്ചെത്തിയാൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല പ്രവാസികളും നാട്ടിൽ വെച്ച് തന്നെ കൊവിഡ് വാക്സിൻ്റെ രണ്ട് …