1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു
ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് 23 പേര്‍ കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ …
അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. ന്യുയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലുള്ള ടെര്‍മിനല്‍ ബിയിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഫനി കുമാര്‍ വാരണാസി (41) എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാക്കിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനലിലെ …
കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും
കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിന്‍:എ ബില്യണ്‍ ഡ്രീംസ് ഇന്ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ എത്തും. സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ …
വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്
വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്
സ്വന്തം ലേഖകന്‍: വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമാകുന്നു. രജനീകാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് തന്നെയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ …
നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍, ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം
നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍, ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം
സ്വന്തം ലേഖകന്‍: നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍,ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം. വ്യാഴാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴച നടത്തിയത്. ഭീകരതയെ അതിന്റെ വഴിയില്‍ത്തന്നെ തടയണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ യോഗത്തില്‍ പറഞ്ഞു. മാഞ്ചെസ്റ്റര്‍ അരീനയിലെ സ്‌ഫോടനത്തില്‍ …
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനു പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് സൂചന, എട്ടു പേര്‍ പിടിയില്‍, ചാവേര്‍ സല്‍മാന്‍ അബേദിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍, മാഞ്ചസ്റ്ററില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, എട്ടു പേര്‍ പിടിയില്‍, ചാവേര്‍ സല്‍മാന്‍ അബേദിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍, മാഞ്ചസ്റ്ററില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. രാജ്യം ഇപ്പോഴും ഭീകരക്രമണ ഭീതിയില്‍ തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാഞ്ചസ്റ്റര്‍ …
ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്
ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്. കഴിഞ്ഞ മാസം അലാസ്‌കയിലാണ് ദാരുണമായ സംഭവമുണ്ടായത്. 22 കാരിയായ ബ്രിട്ട്‌നി മെയ്ഹാഗ് ആണ് മരിച്ചത്. വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരനായ സിബ്‌സണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവശേഷം പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ …
ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന
ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന
സ്വന്തം ലേഖകന്‍: ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന. ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേയ്ക്ക് മാറിയാണ് അമേരിക്കന്‍ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചത്. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തര്‍ക്ക …
‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍
‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍. പാകിസ്താനില്‍ വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്ത ഡല്‍ഹി സ്വദേശിയായ ഉസ്മയാണ് …
ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്
ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്
സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്. മുഖ്യധാര ദൃശ്യമാധ്യമമായ അല്‍ ജസീറയുടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയെ ഒറ്റയടിക്ക് നിരോധിച്ചത് കടുത്ത വിമര്‍ശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മീഡിയാ ഗ്രൂപ്പാണ് അല്‍ ജസീറ. വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം രാജ്യത്തെ ന്യൂസ് ഏജന്‍സിയായ ‘മെന’യും സുരക്ഷാ …