സ്വന്തം ലേഖകൻ: കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം. നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർധന ലഭിക്കും. നേരത്തെ കേവലം ഒരു ശതമാനം മാത്രം ശമ്പള വർധന നടപ്പാക്കിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ മൂന്നു ശതമാനം ശമ്പള വർധന …
സ്വന്തം ലേഖകൻ: ലോകം കോവിഡ് ഭീതിയിൽനിന്ന് പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്ടിച്ച വാക്സിൻ പാസ്പോർട്ട് സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി. 50പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് നടപ്പാക്കിയ ‘ആരോഗ്യ പാസ്’ ഇനി റസ്റ്റൊറന്റുകൾ, കഫേകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിലും …
സ്വന്തം ലേഖകൻ: 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവും കൂടുതല്‍ …
സ്വന്തം ലേഖകൻ: താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്. …
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാനുള്ള തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുകയെന്ന തലവേദനയിൽ നിന്ന് പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും രക്ഷപ്പെടുകയും ചെയ്തു. ടി.എൻ. പ്രതാപൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകിയതിന് പിന്നാലെയാണ് പരീക്ഷാകേന്ദ്രം തുടങ്ങാമെന്ന ഉറപ്പു ലഭിച്ചത്. സെപ്റ്റംബർ …
സ്വന്തം ലേഖകൻ: 021ലെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം ഖത്തര്‍ എയര്‍വെയ്‌സിന്. ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ആസ്ത്രേലിയയിലെ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക. എയര്‍ ന്യൂസിലാന്റിനെ രണ്ടാം …
സ്വന്തം ലേഖകൻ: വിവിധ റെസ്‌റ്റൊറന്റുകളുടെയും ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെയും ഡെലിവറി ബൈക്കുകള്‍ നിയന്ത്രിക്കാന്‍ ബഹ്‌റൈനില്‍ നിയമം വരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ-ദേശസുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഡെലിവറി ബൈക്കുകളുടെ ട്രാഫിക് ലംഘനങ്ങള്‍, അവ ജനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ആരോഗ്യ-സുരക്ഷാ പ്രശ്‌നങ്ങള്‍, ബൈക്കിന് പിറകില്‍ ഭക്ഷണം കൊണ്ടുപോകുന്നതിന്റെ ആരോഗ്യ സുരക്ഷാ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അധികം വൈകാതെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ്. കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി ഡോ.ബാസില്‍ അസ്വബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ മുസ്തഫ റിദ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വിവിധ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. …
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈദുബായ്, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല. കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈദുബായ് Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബായ് വിമാനം …