1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2021

സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈദുബായ്, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല.

കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈദുബായ് Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബായ് വിമാനം ഇതോടെ യാത്ര അവസാനിപ്പിച്ചു യാത്രക്കാരെ ഇറക്കി. ഇവർക്ക് മറ്റൊരു വിമാനത്തിൽ സൗകര്യം ഏർപ്പെടുത്തും. റൺവേ രണ്ടുമണിക്കൂർ താല്കാലികമായി അടച്ചത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഫ്ലൈഡുബായ് അധികൃതരുമായി ചേർന്ന് അന്വേഷണം നടത്തുമെന്ന് ഗൾഫ് എയർ വക്താവ് അറിയിച്ചു. കൂട്ടിയിടിച്ച് വിമാനത്തിലെ വിംഗ്‌ടിപ്പിന് കേടുപാടുകൾ സംഭവിച്ചു.
അപകടം സംഭവിച്ച വിമാനമേതെന്ന് ഗൾഫ് എയർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എല്ലാ യാത്രക്കാരെയും അവരുടെ അവസാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായി വിമാനക്കമ്പനി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.