സ്വന്തം ലേഖകൻ: എണ്ണ ഉല്‍പ്പാദന പരിധിയുടെ കാര്യത്തില്‍ പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും അത് എണ്ണ വിലയില്‍ കാര്യമായ കുറവുണ്ടാക്കിയില്ല. തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം റഷ്യ …
സ്വന്തം ലേഖകൻ: ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സ്പിൻ ബോൽദാക്ക് പട്ടണത്തിൽ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇന്നലെ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും അറിയില്ല. താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കോവിഡ്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.55. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 15,155. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏറ്റവും വലിയ കൗണ്ടിയായ കലിഫോർണിയാ സംസ്ഥാനത്തെ ലൊസാഞ്ചലസ് കൗണ്ടിയിൽ മാരകശേഷിയുള്ള കോവിഡ് െഡൽറ്റാ വകഭേദത്തിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതർ പുറത്തിറക്കി. വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്ക്ക് ധരിക്കണമെന്നാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രക്ഷോഭകാരികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്. പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യമെമ്പാടുമായി 19,000ത്തോളം ആളുകളാണ് തെരുവിൽ ഇറങ്ങിയത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്സിനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയോ വേണമെന്ന തീരുമാനത്തിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു പാരീസിൽ പ്രക്ഷേഭകാരികൾ തെരുവിലിറങ്ങിയത്. വാര്‍ഷിക മിലിട്ടറി പരേഡില്‍ …
സ്വന്തം ലേഖകൻ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശ നഷ്ടം. ഇരു രാജ്യങ്ങളിലുമായി 70 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലാണ് കൂടുതൽ നഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയത്തിൽ മാത്രം 11 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകളെ കാണാതെയായിട്ടുമുണ്ട്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ …
സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധിയോടെ യുഎഇ തലസ്ഥാനമായ അബൂദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതല്‍ അബൂദബിയില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഇവയില്‍ പ്രധാനം. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. അബൂദാബിയിലേക്കുള്ള പ്രവേശനത്തിനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ബലിപെരുന്നാള്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ നമസ്കാര സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നതനുസരിച്ച് സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണു. പ്രാർത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടരാനാകുമെന്ന് ഫെഡറേഷൻ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. കൊറോണ …
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്നു മുതൽ പ്രാബല്യത്തിലായ രാത്രികാല ലോക്ക്ഡൗണിൽ വിമാനയാത്രക്കാർക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു. പോകുന്നവർക്ക് ഒപ്പം പോകാനും വരുന്നവരെ വിളിക്കാൻ പോകാനും ഒരാൾക്ക് അനുമതിയുണ്ടാകും. ഇതിന് യാത്ര രേഖകൾ കാണിച്ചാൽ മതിയാകും. മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആർ പരിശോധന സംവിധാനം പതിവുപോലെ പ്രവർത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാർ യാത്ര രേഖകൾ കാണിക്കണം. …
സ്വന്തം ലേഖകൻ: ഖത്തറിൽ ഓണ്‍ അറൈവല്‍ വിസ പുനഃസ്ഥാപിച്ചു. ആദ്യ യാത്രക്കാര്‍ ഇന്നലെ രാത്രിയോടെ ദോഹയിലെത്തി. ദോഹ വഴി സൌദിയിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ പേരും എത്തുന്നത്. ഖത്തര്‍ അംഗീകൃത വാക്സിനേഷന്‍ രണ്ട് ഡോസ് എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇഹ്തിറാസ് വെബ്സൈറ്റ് വഴി പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് യാത്ര. …