1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: ഒമാനിൽ ഇന്നു മുതൽ പ്രാബല്യത്തിലായ രാത്രികാല ലോക്ക്ഡൗണിൽ വിമാനയാത്രക്കാർക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു. പോകുന്നവർക്ക് ഒപ്പം പോകാനും വരുന്നവരെ വിളിക്കാൻ പോകാനും ഒരാൾക്ക് അനുമതിയുണ്ടാകും. ഇതിന് യാത്ര രേഖകൾ കാണിച്ചാൽ മതിയാകും.

മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആർ പരിശോധന സംവിധാനം പതിവുപോലെ പ്രവർത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാർ യാത്ര രേഖകൾ കാണിക്കണം. ഒപ്പം വരുന്നവരുണ്ടെങ്കിൽ 1099 എന്ന കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അനുമതി തേടുകയും വേണമെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു.

വ​ലി​യ പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലെ കോ​വി​ഡ്​ സ​മൂ​ഹ വ്യാ​പ​നം ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ലോക്ക്ഡൗണിൽ വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു​വ​രെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തി​നൊ​പ്പം സ​ഞ്ചാ​ര​വി​ല​ക്കും പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. ജൂ​ലൈ 31 വ​രെ​യാ​ണ്​ നിയന്ത്രണങ്ങൾ.

പെ​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ലൈ 20നും 21,22 ​തീ​യ​തി​ക​ളി​ലും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ലോ​ക്​​ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ളും കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി ജ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ബ​ലി പെ​രു​ന്നാ​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്കും പ​ര​മ്പ​രാ​ഗ​ത പെ​രു​ന്നാ​ൾ ച​ന്ത​ക​ൾ​ക്കും വി​ലക്കുണ്ട്. ഒ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളും പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പാ​ടി​ല്ലെ​ന്നും​ സു​പ്രീം ക​മ്മി​റ്റി അ​റി​യിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.