1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കോവിഡ്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.55. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 15,155. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ

കോഴിക്കോട് 1782
മലപ്പുറം 1763
തൃശൂര്‍ 1558
എറണാകുളം 1352
കൊല്ലം 1296
തിരുവനന്തപുരം 1020
പാലക്കാട് 966
കോട്ടയം 800
ആലപ്പുഴ 750
കാസർകോട് 726
കണ്ണൂര്‍ 719
പത്തനംതിട്ട 372
വയനാട് 345
ഇടുക്കി 301

നെഗറ്റീവായവർ‌

തിരുവനന്തപുരം 1012
കൊല്ലം 993
പത്തനംതിട്ട 303
ആലപ്പുഴ 632
കോട്ടയം 739
ഇടുക്കി 238
എറണാകുളം 708
തൃശൂര്‍ 1551
പാലക്കാട് 858
മലപ്പുറം 1054
കോഴിക്കോട് 761
വയനാട് 164
കണ്ണൂര്‍ 1072
കാസർകോട് 612

രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1543, എറണാകുളം 1310, കൊല്ലം 1292, തിരുവനന്തപുരം 915, പാലക്കാട് 541, കോട്ടയം 764, ആലപ്പുഴ 724, കാസർകോട് 706, കണ്ണൂര്‍ 623, പത്തനംതിട്ട 362, വയനാട് 338, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കാസർകോട് 15, തൃശൂര്‍ 9, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം, മലപ്പുറം 3 വീതം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,317 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 24,847 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2254 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആർ 5ന് താഴെയുള്ള 83, 5നും 10നും ഇടയ്ക്കുള്ള 384, ടിപിആർ 10നും 15നും ഇടയ്ക്കുള്ള 362, ടിപിആർ 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ സംസ്ഥാനത്തു ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.