സ്വന്തം ലേഖകൻ: കുവൈത്തിൽ വിവാഹ ചടങ്ങുകൾക്കും ഒത്തുകൂടലുകൾക്കും വിലക്ക്. കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തിലാണ് വിവാഹചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹച്ചടങ്ങുകളും സമ്മർ ക്ലബ്ബ് ഉൾപ്പെടെയുള്ള കുട്ടികൾക്കായുള്ള പരിപാടികൾ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം . പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികൾക്കും വിലക്കുണ്ട്. വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാളുകൾ, ഷോപ്പിംഗ് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിെൻറ അടിസ്ഥാനത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് വിപുലീകരിച്ചു. 16 രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ. ഇന്ത്യ, …
സ്വന്തം ലേഖകൻ: ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ ഐഡി ഇല്ലാത്ത പുതിയ വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഖത്തറിലേക്ക് വരുന്ന എല്ലാ തരം യാത്രക്കാര്‍ക്കും യാത്രയുടെ 12 മണിക്ക് മുമ്പായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ പൂര‍്ത്തിയാക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍ ഇതില്‍ ഭേദഗതി …
സ്വന്തം ലേഖകൻ: ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ അടക്കമുള്ളവർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ധമനി) യുടെ ആദ്യ ഘട്ടം സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. ഇൻഷുറൻസ്, ആരോഗ്യ സേവനം,ഐ.ടി കമ്പനികൾക്കുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇവർക്ക് ഇൻഷുറൻസ് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിനെ കുറിച്ച് പരിശീലനം നൽകുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഒമാനും തമ്മിൽ നേരിട്ട് കര, കടൽ ഗതാഗത മാർഗങ്ങൾ തുറക്കുന്നത് വേഗത്തിലാക്കും. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഏകോപന സമിതി രൂപവത്കരിക്കാൻ ധാരണപത്രം ഒപ്പിട്ടതിന് പിറകെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖിെൻറ ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ വേളയിലാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ …
സ്വന്തം ലേഖകൻ: കോവിഡ് യാത്രാ വിലക്ക് മൂലം ദുബായിലേക്ക് തിരിച്ചുവരാൻ കഴിയാത്തവർക്ക് നാട്ടിലിരുന്ന് വീസ സ്റ്റാറ്റസ് പരിശോധിക്കാം. ഇതിനായി ദുബായ് വീസക്കാർ സർക്കാർ വെബ് സൈറ്റ് (https://amer.gdrfad.gov.ae/visa-inquiry) ആണ് സന്ദർശിക്കേണ്ടത്. വീസാ നമ്പർ, ആദ്യ പേര്, ഏത് രാജ്യക്കാരനാണ്, ജനനതിയതി എന്നിവ മാത്രം നൽകി വീസാ സാറ്റാറ്റസ് അറിയാൻ സാധിക്കും. മറ്റു എമിറേറ്റിലെ വീസക്കാർ െഎസിഎ …
സ്വന്തം ലേഖകൻ: പെരുന്നാൾ സീസണിലും തിരക്കൊഴിഞ്ഞ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ. തിരക്കേറിയ സീസണായ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയരുമായിരുന്നു. എന്നാൽ ഇപ്പോൾ 500 ദിർഹത്തിന് ടിക്കറ്റുണ്ടായിട്ടും പാതി സീറ്റുകളിലും ആളില്ലാതെയാണ് പറക്കുന്നത്. കേരളത്തിലെ കോവിഡ് വർധനയും നാട്ടിൽ പോയാൽ തിരിച്ചുവരാനാവാതെ ജോലി നഷ്ടപ്പെടുമോ എന്ന …
സ്വന്തം ലേഖകൻ: എസ്.എസ്.എൽ.സിക്ക് റെക്കോർഡ് വിജയം; 99.47 വിജയ ശതമാനം. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മൂന്ന് മണിമുതൽ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിൽ ലഭിച്ച് തുടങ്ങി. 4,21,887പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,19651 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. മുൻ വർഷം ഇത് 98.82 ശതമാനമായിരുന്നു. …
സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണ. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു. ഇത് സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ …