സ്വന്തം ലേഖകന്‍: ട്രംപിന്റെ വൈറ്റ് ഹൗസില്‍ യുഎസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കും റഷ്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശനവും, നടപടി വന്‍ വിവാദമാകുന്നു. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ യു.എസ് മാധ്യമപ്രവര്‍ത്തകരെ വിലക്കുകയും റഷ്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് അനുമതി നല്‍കുകയും ചെയ്ത വൈറ്റ്ഹൗസ് നടപടിയാണ് ചര്‍ച്ചയാകുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദത്തിലായത്. ലാവ്‌റോവുമായി രഹസ്യ …
സ്വന്തം ലേഖകന്‍: 400 പത്രങ്ങളില്‍ പരസ്യം, 900 നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍, എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനായി പൊടിക്കുന്നത് കോടികള്‍. മെയ് 16 മുതല്‍ ജൂണ്‍ 5 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുക. ഒപ്പം പുതിയ ഇന്ത്യ എന്ന ക്യാംപെയ്‌നും സര്‍ക്കാര്‍ തുടക്കം കുറിക്കും. മെയ് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്നും …
സ്വന്തം ലേഖകന്‍: സമ്മതിച്ചു, ഇന്ത്യയുടെ വളര്‍ച്ച ഒരു വെല്ലുവിളി തന്നെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അംഗീകരിച്ച് ചൈനീസ് മാധ്യമം. ചൈനയിലെ പ്രധാന ബുദ്ധികേന്ദ്രമായ ആന്‍ബൗണ്ട് എന്ന സ്ഥാപനം ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യന്‍ സമ്പദ വ്യവസ്ഥ വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിക്കുന്നത്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഇന്ത്യ ചൈനയെപ്പോലെ മുന്നേറുകയാണ്. …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്‌വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍, ഇന്ത്യയ്ക്ക് തിരിച്ചടി. വിലക്ക് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആശയങ്ങള്‍ തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെടാന്‍ അനുവദിക്കരുതെന്നും യു.എന്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി …
സ്വന്തം ലേഖകന്‍: പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍. നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി ട്വിറ്ററില്‍ പരാമര്‍ശം നടത്തിയയാള്‍ക്കാണ് മഞ്ജിമ ചുട്ട മറുപടി കൊടുത്തത്. ഇയാളുടെ വാദം റീ ട്വീറ്റ് ചെയ്തായിരുന്നു മഞ്ജിമയുടെ പ്രതികരണം. ‘നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈവെട്ടിയ വീട്ടമ്മക്കെതിരെ കേസ്. ലാഹോറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഷെക്കിന്‍പുര ഗ്രാമത്തിലാണു സംഭവം. ഷഫാകത് ബീബി എന്ന സ്ത്രീയുടെ വീട്ടില്‍ കന്നുകാലി നോട്ടക്കാരനായ ഇര്‍ഫാന്‍ എന്ന കൗമാരക്കാരന്റെ വലതുകൈയാണു പുല്ലരിയല്‍ യന്ത്രം ഉപയോഗിച്ചു വെട്ടിമാറ്റിയത്. പ്രതിമാസം മൂവായിരം രൂപ ശമ്പളം നലകാമെന്ന് വാഗ്ദാനം നല്‍കിയാണ് …
സ്വന്തം ലേഖകന്‍: യുകെയിലേക്ക് കിഴക്കന്‍ യൂറോപ്പില്‍ നിന്ന് യുവതികളെ വില്‍പ്പനക്കായി കടത്തുന്നത് വ്യാപകമാകുന്നു, ആവശ്യക്കാര്‍ അധികവും പാക് വംശജരായ അനധികൃത കുടിയേറ്റക്കാര്‍, ലക്ഷ്യം വിവാഹ തട്ടിപ്പിലൂടെ റസിഡന്റ് വിസ സമ്പാദിക്കല്‍. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജോലിയും ശമ്പളവും വാഗ്ദാനം നല്‍കിയാണ് മനുഷ്യക്കടത്തുകാര്‍ യുവതികളെ വലയിലാക്കുന്നത്. ബിബിസിയുടെ ഹ്യൂമന്‍ ഫോര്‍ സെയില്‍ എന്ന പരിപാടിയുടെ …
സ്വന്തം ലേഖകന്‍: ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍. ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ എന്ന ക്യാപ്ക്ഷനോടു കൂടി പ്രചരിച്ച് ഈ കുസൃതി കുരുന്നിന്റെ ചിത്രം വൈറലായിരുന്നു. ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ടപ്പോഴായിരുന്നു ഈ കൊച്ചു സുന്ദരിയുടെ പടം ഫോട്ടോഗ്രാഫര്‍ ഒപ്പിയത്. …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് യുഎസിലെത്തി 20 വര്‍ഷത്തോളം അനധികൃതമായി താമസിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്. 46 കാരനായ ഗുര്‍മുഖ് സിങ്ങാണ് തന്നെ നാടുകടത്താനുള്ള വിധി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രണ്ടു ദശാബ്ദമായി യു.എസില്‍ കഴിയുന്ന സിങ്ങ്‌നിനെ അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍സി അംഗം രമേശ് യാദവിന്റെ അനന്തരവന്‍ 24 കാരനായ മോഹിതാണ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ തല്ലിയ വിരുതന്‍. ഇറ്റായിലെ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച സ്വീകരണം മോശമാണെന്ന് …