1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2021

സ്വന്തം ലേഖകൻ: വ്യ​ക്തി​ക​ൾ​ക്ക്​ സ്വ​യം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ കി​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന്​ കു​വൈ​ത്ത്​ ​ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ളും പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കും വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു നീ​ക്കം.

ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന പ​ശ്ചാ​ത്ത​ലം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താണ് തീരുമാനം. ഈദ്​ അ​വ​ധി​ക്ക്​ വി​ദേ​ശ​ത്തേ​ക്ക്​ പോ​കു​ന്ന കു​വൈ​ത്തി​ക​ളു​ടേ​താ​യി നി​ര​വ​ധി പി.​സി.​ആ​ർ പ​രി​ശോ​ധ​ന അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ക്കു​ന്ന​ത്.റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ കി​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തോ​ടെ 15 മി​നി​റ്റി​ന​കം ഫ​ലം അ​റി​യാം.

വീ​ടു​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ്​ ആ​കു​ന്ന​വ​ർ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രി​ല്ല. പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പു​തി​യ ലാ​ബ്​ അ​നു​വ​ദി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ ആ​കെ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ എ​ണ്ണം ആ​റാ​യി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.