സ്വന്തം ലേഖകൻ: പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണം മനുഷ്യരും മൃഗങ്ങളും ഒരുപോലെ അഭയാർഥികളായി മാറുന്ന ഇക്കാലത്ത് അപൂർവ നേട്ടവുമായി ബ്രസീലിയൻ ദമ്പതികൾ. സെബാസ്റ്റ്യാനോയും ലീലിയ സാൽഗഡോയും വിജനമായ ഭൂപ്രദേശത്തെ വനം പുനസ്ഥാപിച്ച് വന്യജീവികളുടെ പറുദീസയാക്കി മാറ്റിയാണ് അസാധ്യമെന്ന് കരുതിയ കാര്യം സാധ്യമാക്കിയത്. ഫോട്ടോ ജേണലിസ്റ്റായിരുന്നു സെബാസ്റ്റ്യാനോ സാൽഗഡോ. 1994ൽ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ജന്മനാടായ ബ്രസീലിലേക്ക് മടങ്ങി. …
സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് സ്വാഗതവുമായി ദുബായ് എക്സ്പോ 2020 സ്റ്റാർട്ടപ്പ് ഹബ്ബ്. ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുങ്ങും. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ ‘ദുബായ് ടെക് ടൂർ’ നടത്തും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ വെർച്വൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് …
സ്വന്തം ലേഖകൻ: ഖത്തറിൽ വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ഇളവ് കാലാവധി 12 മാസമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസത്തിനുശേഷമാണ് ഇതു കണക്കാക്കുക. രോഗപ്രതിരോധ ശേഷി വർധിക്കുന്നതു സംബന്ധിച്ച പുതിയ റിപ്പോർട്ടുകളെ തുടർന്നാണു കാലാവധി ദീർഘിപ്പിച്ചത്. 12 മാസത്തിനിടെ കോവിഡിൽ നിന്നു സുഖം പ്രാപിച്ചവർക്കു നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തർ …
സ്വന്തം ലേഖകൻ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന ഗര്‍ഭിണികള്‍ക്കും 75 വയസ്സിന് മുകളിലുള്ളവര്‍ക്കും വ്യവസ്ഥകളോടെ ഹോം ക്വാറന്റീനില്‍ കഴിയാം. എല്ലാ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന, വാക്‌സീനെടുക്കാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാക്‌സിൻ എടുത്തവരാണെങ്കിൽ ഹോം ക്വാറന്റീന്‍ അനുവദിക്കും. പുതിയ വ്യവസ്ഥകള്‍ ഈ മാസം 12 മുതല്‍ പ്രാബല്യത്തിലാകും. പൊതുജനാരോഗ്യമന്ത്രാലയമാണ് …
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഞായറാഴ്ച സൗദി അറേബ്യ സന്ദർശിക്കും. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് സന്ദർശനം. ഇരു …
സ്വന്തം ലേഖകൻ: ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. 1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം. വിദേശത്ത് നിന്ന് വാക്സിൻ എടുക്കുന്നവരെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. യുകെക്ക് പുറത്ത് വാക്സിൻ സ്വീകരിച്ചവർ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 20 വർഷമായി തുടരുന്ന അമേരിക്കൻ സേനയെയാണു ബൈഡൻ പിൻവലിക്കുന്നത്. അഫ്ഗാൻ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രം നിർമ്മിച്ചു …