സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന …
സ്വന്തം ലേഖകൻ: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും …
സ്വന്തം ലേഖകൻ: സിനോഫാം വാക്സീൻ രണ്ടു ഡോസ് എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇതു അനിവാര്യമാണെന്ന് ഫെഡറൽ ഗവൺമെന്റിലെ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ബൂസ്റ്റർ ഡോസിനായി റജിസ്റ്റർ ചെയ്തവരെ ഡോക്ടർമാർ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാൻ …
സ്വന്തം ലേഖകൻ: സൗദിയിൽ ഓപ്പറേഷന്‍ മെയിന്‍റെനന്‍സ് വിഭാഗത്തിലെ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു. 9000 റിയാലായാണ് കുറഞ്ഞ വേതനം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥിയുടെ പ്രവൃത്തി പരിചയത്തിനനുസരിച്ച് വേതനം ഉയരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സീനിയര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചത്. ഓപ്പറേഷന്‍ മാനേജ്മെന്‍റ് …
സ്വന്തം ലേഖകൻ: ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകും. ജൂലൈ ഒമ്പത് വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന ഇളവുകൾ പ്രകാരം, മാളുകളിലും റസ്റ്റാറൻറുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം ആളുകൾക്ക് പ്രവേശനം നൽകാം. വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണവും വർധിപ്പിച്ചു. കുട്ടികൾക്ക് സിനിമ തിയറ്ററുകളിലും പ്രവേശനാനുമതി ഉണ്ടാകും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് …
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് അടക്കം രാജ്യങ്ങളിൽനിന്നുള്ള യാത്രാ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി ഒമാൻ സുപ്രീം കമ്മിറ്റി. സുഡാൻ, ബ്രസീൽ, നൈജീരിയ, താൻസനിയ, സിയാറലിയോൺ, ഇത്യേപ്യ, തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവയും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈജിപ്തിനെ ഒഴിവാക്കിയതിന് ഒപ്പം സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, തുനീഷ്യ, ലിബിയ, …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3500ൽനിന്ന് 5000 ആക്കി ഉയർത്തി. വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചതിനോട് അനുബന്ധമായാണ് യാത്രക്കാരുടെ പരമാവധി പരിധി ഉയർത്തിയത്. വ്യോമയാന വകുപ്പിൻ്റെ സർക്കുലറിന് ബുധനാഴ്ച മുതൽ പ്രാബല്യമുണ്ട്. വിമാന സർവിസുകളുടെ പരിധിയും ഉയർത്തിയിട്ടുണ്ട്. ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവിസ് നടത്താനാണ് ഇപ്പോൾ അനുമതി …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം സാങ്കേതിക സമിതി രൂപീകരിച്ചു. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് അംഗീകാരം നൽകുകയാണ് സമിതിയുടെ ചുമതല. വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ ആരോഗ്യമന്ത്രലയത്തിന്‍റെ പ്രത്യേക വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ഒരു മാസം കഴിഞ്ഞവർക്ക് ഇനി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ഇതുവരെ മൂന്ന് മാസമായിരുന്നു ബൂസ്റ്റർ ഡോസിനുള്ള ഇടവേള. 50 വയസ്സിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവർ, …