സ്വന്തം ലേഖകൻ: ആരോഗ്യ സ്ഥിതി വിവരം രേഖപ്പെടുത്തലുൾപ്പെടെ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും വിവിധ സേവനങ്ങൾക്കുവേണ്ടിയുള്ള ‘തവൽക്കനാ’ ആപ്പിലെ ‘ഹെൽത്ത് പാസ്പോർട്ട്’ വിഭാഗത്തിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർത്ത് സൗദി. സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച കോവിഡ് ചികിത്സാ ഇൻഷുറൻസ് ഉൾക്കൊള്ളുന്ന പോളിസി േഡറ്റയും പുതുതായി ചേർത്തിട്ടുണ്ട്. ആപ്ലിക്കേഷനിലെ ഗുണഭോക്താവിെൻറ ഹെൽത്ത് പാസ്പോർട്ട് വിവരങ്ങളിൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവ്. സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് ഉപയോഗപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതാണ് എണ്ണം കുറയാൻ കാരണം. ഇളവ് അവസാനിക്കുന്നതോടെ കര്‍ശന …
സ്വന്തം ലേഖകൻ: ഹൈസ്കൂൾ ഫൈനൽ പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകാൻ യുഎഇ തീരുമാനിച്ചു. വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികളടക്കം നിരവധി പേർക്ക് ഉപകാരപ്പെടുന്നതാണ് ചരിത്രപരമായ തീരുമാനം. സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ബാധകമാണ്. യൂനിവേഴ്സിറ്റി തലത്തിൽ ശരാശരി ഗ്രേഡ്പോയൻറ് (ജി.പി.എ) 3.75ൽ കുറയാത്ത …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്ത്യക്കാർക്ക് വീണ്ടും ഫാമിലി വിസ. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി. ഇന്ത്യ, പാകിസ്താൻ സ്വദേശികൾക്കാണ് ഈ ഘട്ടത്തിൽ ഫാമിലി വിസ ഇഷ്യൂ ചെയ്യാൻ അനുമതി നൽകിയത്. 2020 മാർച്ചിൽ എല്ലാ വിസ നടപടികളും നിർത്തിവെച്ച ഖത്തർ, പിന്നീട് ഓരോ …
സ്വന്തം ലേഖകൻ: ഒമാനിൽ ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു.2020 അവസാനത്തെ കണക്കുപ്രകാരം 79 ശതമാനമാണ് ഇൻഷുറൻസ് രംഗത്തെ സ്വദേശിവത്കരണമെന്ന് ഒമാൻ ടെലിവിഷെൻറ റിപ്പോർട്ട് പറയുന്നു. സീനിയർതല തസ്തികകളിൽ 52 ശതമാനമാണ് സ്വദേശിവത്കരണം. മിഡ്ലെവൽ മാനേജ്മെൻറ്, ടെക്നിക്കൽ തസ്തികകളിൽ സ്വദേശിവത്കരണം 72 ശതമാനത്തിലെത്തി. ഓപറേഷനൽ തസ്തികകളിലാകട്ടെ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018ലാണ് …
സ്വന്തം ലേഖകൻ: ഒമാനിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ലക്ഷണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കണം. ബഹുഭൂരിപക്ഷം കുട്ടികൾക്കും ലഘുവായ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാവുക. വീടുകളിലെ പരിചരണത്തിൽത്തന്നെ ഭേദമാകുന്നതാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ നൽകണം. ഒരു കിലോക്ക് പത്തുമുതൽ 15 മില്ലിഗ്രാം വരെ എന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുന്നതായും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയിക്കുന്നതായും കൊറോണ സുപ്രീം കമ്മിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കാരണമായി കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ.ഖാലീദ് അല്‍ ജാറള്ള വ്യക്തമാക്കി. വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു. കോവിഡ് വ്യാപനം ചെറുക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ രാജ്യ നിവാസികൾ ജാഗ്രത കൈവിടരുതെന്ന് അധിക്യതർ മുന്നറിയിപ്പ് നൽകി. 140 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് മാസമായി തുടരുന്ന വാക്സിനേഷൻ കാമ്പയിനിലൂടെ രാജ്യത്തെ ജനസംഖ്യയിൽ വാക്സിനേഷന് …
സ്വന്തം ലേഖകൻ: ഡയാന രാജകുമാരി ഭക്ഷണമുണ്ടാക്കുന്ന കാര്യത്തില്‍ വളരെ പിന്നിലായിരുന്നുവെന്ന് വെളിപ്പെടുത്തി കൊട്ടാരത്തിലെ മുന്‍ ഷെഫായ ഡാരന്‍ മക് ഗ്രാഡി. ഒരിക്കല്‍ പാസ്ത പാകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുന്ന ഗന്ധം അനുഭവപ്പെട്ടപ്പോള്‍ കൊട്ടാരത്തിലെ അഗ്നിരക്ഷാ വിഭാഗത്തെ വരെ രാജകുമാരി വിളിച്ചു വരുത്തിയെന്നും ഡാരന്‍ പറയുന്നു. ഡയാന രാജകുമാരിയുടെ അറുപതാം പിറന്നാളിന് തന്റെ യൂട്യൂബില്‍ പങ്കുവച്ച ഓര്‍മകളിലാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …