സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ അസ്വസ്ഥകള്‍ക്കിടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്ത്യയില്‍, രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച വൈകീട്ട് 7.30ന് ഡല്‍ഹിയിലെത്തിയ ഉര്‍ദുഗാനെ ഭാര്യയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും 150 അംഗ വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച ഉര്‍ദുഗാന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ് നല്‍കും. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ പണം തട്ടിയ നടത്തിയ ഇന്ത്യന്‍ അധ്യാപകനെ നാടുകടത്തും, ഒപ്പം 53,000 ഡോളര്‍ പിഴയും. ടെക്‌സസില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന ജോര്‍ജ് മരിയദാസിനെയാണ് 53,000 ഡോളര്‍ പിഴ ഈടാക്കി ഇന്ത്യയിലേക്ക് നാടുകടത്താന്‍ കോടതി വിധിച്ചത്. ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുകയാണെന്ന പേരില്‍ തട്ടിപ്പ് നടത്തിയതിനാണ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരുമാസത്തിനിടെ ജോലി നഷ്ടമായത് 30,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്, ജീവനക്കാര്‍ മുടിവെട്ടുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കര്‍ശന നിയന്ത്രണവുമായി സൗദി ആരോഗ്യ വകുപ്പ്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നക്ഷ്ടമായിരിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയില്‍ 88 …
സ്വന്തം ലേഖകന്‍: ട്രംപ് വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നു, മാധ്യമ സംഘടനയുടെ വിരുന്നില്‍ പങ്കെടുത്തില്ല. ഭരണത്തിന്റെ നൂറാം ദിനത്തില്‍ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും താനുമായി ബന്ധമില്ലാത്ത വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയുകയാണെന്നും തുറന്നടിച്ചു. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ്ഹൗസില്‍ …
സ്വന്തം ലേഖകന്‍: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സ്‌നേഹ സമ്മാനമായ സൗത്ത് ഏഷ്യ ഉപഗ്രഹം മെയ് 5 ന് വിക്ഷേപിക്കും. അയല്‍നാടുകള്‍ക്കുള്ള ഇന്ത്യയുടെ അമൂല്യ സമ്മാനമായ ‘സൗത്ത് ഏഷ്യ ഉപഗ്രഹം’ മേയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഈ പദ്ധതിയില്‍ ചേരുന്ന രാജ്യങ്ങളുടെയെല്ലാം വികസന ആവശ്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് പരിഹരിക്കാന്‍ പര്യാപ്തമാണ് ഈ ഉപഗ്രഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: ഇറാന്റെ നോട്ടപ്പുള്ളിയായിരുന്ന പേര്‍ഷ്യന്‍ ടിവി ചാനല്‍ ഉടമ ഇസ്താംബുളില്‍ വെടിയേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ മത തീവ്രവാദികളെന്ന് സംശയം. പേര്‍ഷ്യന്‍ ഭാഷയിലുള്ള ജെം ടെലിവിഷന്‍ കമ്പനിയുടെ സ്ഥാപകന്‍ സഈദ് കരീമിയാനാണ് (45) ഇസ്തംബൂളില്‍ വെടിയേറ്റു മരിച്ചത്. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിക്കവെയാണ് കരീമിയാന് വെടിയേറ്റത്. മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ സുഹൃത്തും …
സ്വന്തം ലേഖകന്‍: കശ്മീരിന്റെ സ്വയംഭരണത്തിനായുള്ള പ്രക്ഷോഭത്തിന് പിന്തുണ നല്‍കും, ഇന്ത്യയുടെ ബലൂചിസ്ഥാന്‍ നിലപാടിന് തിരിച്ചടിയുമായി പാക് സൈനിക മേധാവി. കശ്മീരികളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്കടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും ഇന്ത്യ ഇടപെടുകയാണെന്നും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ ആരോപിച്ചു. പാക് സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നിയന്ത്രണ രേഖയ്ക്കടുത്ത് …
സ്വന്തം ലേഖകന്‍: മുറുക്കിത്തുപ്പി തനി നാടന്‍ റൗഡിയായി നിവിന്‍ പോളി, തമിഴ് ചിത്രം റിച്ചിയുടെ കിടിലന്‍ ടീസര്‍ കാണാം. നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. ലോക്കല്‍ റൗഡിയായി മാസ് ഗെറ്റപ്പിലാണ് ടീസറില്‍ നിവിന്‍ പോളിയെ അവതരിപ്പിച്ചിരിക്കുന്നത്. നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ …
സ്വന്തം ലേഖകന്‍: വിക്കിപീഡിയക്ക് പൂട്ടിട്ട് തുര്‍ക്കി, നടപടി പ്രസിഡന്റ് എര്‍ദോഗാന്റെ വിക്കി പേജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒതുക്കാനെന്ന് ആരോപണം. വിക്കിപീഡിയക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ സാങ്കേതിക വിശകലനവും നിയമ പരിഗണനയും നടത്തിയ ശേഷമാണ് വിക്കിയുടെ കാര്യത്തില്‍ ഭരണകൂടം തീരുമാനം എടുത്തതെന്ന ന്യായമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി അധികൃര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉന്നത പദവികളില്‍ നോട്ടമില്ലെന്ന് യു.എസ്. മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ. വൈറ്റ് ഹൗസ് വിട്ടശേഷം ആദ്യമായി പങ്കെടുത്ത ഒര്‍ലാന്‍ഡോയിലെ ഒരു പൊതുപരിപാടിയിലായിരുന്നു മിഷേല്‍ മനസു തുറന്നത്. രാഷ്ട്രീയം കഠിനമാണെന്ന് കേള്‍വിക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മിഷേല്‍ പറഞ്ഞു. ”മത്സരിക്കാനിറങ്ങുംമുമ്പ് എല്ലാം നല്ലതാണ്. അതു കഴിയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുക. എന്റെ …