1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2021

സ്വന്തം ലേഖകൻ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും ഒമ്പത് സുഹൃത്തുക്കളും. ദുബായില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്.

ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ആലോചനയെന്നും രഞ്ജിത് പറഞ്ഞു. 349886 എന്ന നമ്പറിനാണ് സമ്മാനം. 2008 മുതല്‍ ദുബായ് ടാക്സിക്ക് കീഴില്‍ വിവിധ കമ്പനികളിലായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്.

ഇതോടൊപ്പം സെയില്‍സ്മാന്‍ ജോലിയും ചെയ്തിരുന്നു. ഭാര്യ: സഞ്ജീവിനി. മകന്‍: നിരഞ്ജന്‍. ദുബായില്‍ ജോലിചെയ്യുന്ന നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ സ്വദേശികളായ ഒമ്പതുപേര്‍ക്കാണ് രഞ്ജിത്തിനൊപ്പം സമ്മാനമടിച്ചത്. എല്ലാവരും 100 ദിര്‍ഹം വീതം പങ്കിട്ടാണ് ടിക്കറ്റ് വാങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.