സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് മാര്‍ഗരേഖയ്ക്ക് യൂറോപ്യന്‍ കൗണ്‍സിലിന്റെ അംഗീകാരം, കടുത്ത നിബന്ധനകളുമായി യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ബ്രസല്‍സില്‍ ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ സമ്മേളിച്ചത്. അതേസമയം, ജൂണില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ. …
സ്വന്തം ലേഖകന്‍: വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എഫ്എടിസി നിയമം പിടിമുറുക്കുന്നു, ഏപ്രില്‍ 30 നകം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട് പ്രകാരമുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2014 ജൂലായ് ഒന്നിനും 2015 ആഗസ്ത് 31നും ഇടയില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്കാണ് …
സ്വന്തം ലേഖകന്‍: പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍പാപ്പ ഈജിപ്തില്‍, മുസ്ലീം ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈജിപ്തിലെത്തിയത്. രാജ്യത്തെ മുസ്ലീം ക്രൈസ്തവ ബന്ധം ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. 17 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പാപ്പ ഈജിപ്തില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ക്രൈസ്തവ ദേവാലയത്തിലുണ്ടായ ബോംബാക്രമണത്തില്‍ 45 പേരുടെ ജീവന്‍ …
സ്വന്തം ലേഖകന്‍: ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്ന മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചതായി സന്ദേശം, മരണം അഫ്ഗാനിസ്ഥാനില്‍ യു.എസ്. നടത്തിയ ബോംബാക്രമണത്തില്‍. കാസര്‍കോട് നിന്നു കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. പാലക്കാട്ട് സ്വദേശി യഹിയ എന്നയാള്‍ കൊല്ലപ്പെട്ടതായാണ് സന്ദേശത്തിലുള്ളത്. മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, പാലക്കാട് യാക്കര സ്വദേശി …
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഹിതപരിശോധന നടത്തിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ബലൂച് നേതാവ്. ബലൂചിസ്ഥാനിലൂടെ കടന്നുപോകുന്ന ചൈനയുടെ പിന്തുണയോടെ നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിയെച്ചൊല്ലി പാക് സര്‍ക്കാരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ അനുകൂല നിലപാടുമായി ബലൂച് നേതാവ് അബ്ദുള്‍ ഹാമീദ് ഖാന്‍ രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊണ്ട് സാമ്പത്തിക ഇടനാഴി …
സ്വന്തം ലേഖകന്‍: വിമാനത്താവളങ്ങളും ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി, ലക്ഷ്യം 200 ബില്യണ്‍ ഡോളറിന്റെ വരുമാനം. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുക, സബ്‌സിഡി ഒഴിവാക്കുക, ചെലവുചുരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ആസ്പത്രികളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സൗദി സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നത്. വിവിധ മേഖലകളില്‍ നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിലൂടെ അടുത്തവര്‍ഷം 200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കാന്‍ …
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കത്രീന പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് കത്രീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ …
സ്വന്തം ലേഖകന്‍: സുഖ്മ ആക്രമണം ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സൈനികര്‍ക്കുള്ള മറുപടിയെന്ന് മാവോയിസ്റ്റുകള്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് 25 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തത്. സന്ദേശത്തില്‍ സിപി ഐ മാവോയിസ്റ്റിനു വേണ്ടി വികല്‍പ് എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിക്കുന്നത്. …
സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസില്‍ വീണ്ടും തിരിച്ചടി, തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി, നീതി കിട്ടുമെന്ന പ്രതീക്ഷ വെറുതെയായെന്ന് സൗമ്യയുടെ അമ്മ. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സൗമ്യക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഏക വഴിയായിരുന്നു തിരുത്തല്‍ ഹര്‍ജി. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും …
സ്വന്തം ലേഖകന്‍: താനും ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്ന അഭയാര്‍ഥികളുടെ വിധി അനുഭവിച്ചവനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറേണ്ടിവന്ന ദരിദ്രരായ ഇറ്റലിക്കാരുടെ മകനാണ് താനെന്നും മാര്‍പാപ്പ പറഞ്ഞു. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ചവനാണ് ഞാന്‍. എന്റെ അച്ഛനും അപ്പൂപ്പനമ്മൂമ്മമാരും മറ്റുപല ഇറ്റലിക്കാരെയുംപോലെ അര്‍ജന്റീനയിലേക്ക് പോയവരാണ്. …