സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ മൂല്യ വര്‍ദ്ധിത നികുതി കൂട്ടില്ലെന്ന് തെരേസാ മേയ്, താഴ്ന്ന വരുമാനക്കാരെ നോട്ടമിട്ട് ജെറമി കോര്‍ബിന്‍, ബ്രിട്ടനില്‍ തെരഞ്ഞെടുപ്പു പോരാട്ടം കൊഴുക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വാറ്റ് വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി തെരേസാ മേയ് എന്നാല്‍ മറ്റ് നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. …
സ്വന്തം ലേഖകന്‍: ദുബായില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ഇനിമുതല്‍ 90 ദിവസം. പാര്‍ട് ടൈം ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്. നിലവില്‍ 60 ദിവസമായിരുന്നു പ്രസവാവധി. പ്രസവം മുതല്‍ 90 ദിവസത്തേക്കാണ് അവധി ലഭിക്കുക. ആരോഗ്യ സ്ഥിതി അനുസരിച്ച് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ജക്കാര്‍ത്തയില്‍ അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളും നാല് ഭാര്യമാരുമുള്ള ഗോതോ അവസാന കാലത്ത് പേരക്കുട്ടികളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്തോനേഷ്യന്‍ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബര്‍ 31 നാണ് ഗോതോ ജനിച്ചത്. 122 വയസ്സ് തികഞ്ഞ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കാവുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം, നടപടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ പുറപ്പെടുവിച്ചു ഉത്തരവ് പ്രകാരം ഇനി മുതല്‍ പരമാവധി രണ്ട് സിം കാര്‍ഡുകള്‍ മാത്രമേ വിദേശികള്‍ക്ക് അനിവദിക്കാന്‍ കഴിയൂ. തീവ്രവാദികള്‍ ഉള്‍പ്പെടെ വിധ്വംസക ശക്തികള്‍ സിംകാര്‍ഡ് ദുരുപയോഗിക്കാനുള്ള സാധ്യത …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ സമര്‍ഥനും കുശാഗ്രബുദ്ധിയുമായ ഭരണാധികാരി, ഉത്തര കൊറിയന്‍ ഏകാധിപതിയെ വാനോളം പൊക്കി ട്രംപ്. കൗശലക്കാരനും സമര്‍ത്ഥനുമായ ഭരണാധികാരിയാണ് കിം ജോങ് ഉന്‍. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു ജനതയെ അനായാസം നയിക്കാന്‍ കിമ്മിനു സാധിച്ചു എന്നും ട്രംപ് പറയുന്നു. കിം ജോങ്ങ് ഉന്നിനെ സ്മാര്‍ട്ട് കുക്കി എന്നാണ് ഒരു അഭിമുഖത്തിനിടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയേയും ചൈനയേയും റഷ്യയേയും അഴിച്ചുവിടുന്നു, പാരീസ് കാലാവസ്ഥാ ഉടമ്പടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടി, ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു. പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് പദത്തില്‍ 100 …
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണം, കൊല്ലപ്പെട്ട 2 ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ വികൃതമാക്കി, തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം. തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകാശ്മീരിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് നടത്തിയ ആക്രമണത്തിലാണ് 22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നീ സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ …
സ്വന്തം ലേഖകന്‍: സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മന്ത്രി വധുക്കള്‍ക്ക് നല്‍കിയത് ക്രിക്കറ്റ് ബാറ്റ്, തെമ്മാടികളായ ഭര്‍ത്താക്കന്മാര്‍ക്കായി കരുതിവെക്കാന്‍ ഉപദേശം. മധ്യ പ്രദേശ് സംസ്ഥാന പഞ്ചായത്തീരാജ്, ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ് വ്യത്യസ്തമായ സമ്മാനവുമായി എത്തി വധൂവരന്മാരെ ഞെട്ടിച്ചത്. ഭര്‍ത്താക്കന്മാര്‍ മദ്യപിക്കുകയും ഉപദ്രവിക്കുകയും ചെയ്താല്‍ അവരെ അടിക്കണമെന്ന ഉപദേശവും മന്ത്രി നല്‍കി. നാട്ടിന്‍പുറത്ത് തുണിയലക്കാന്‍ ഉപയോഗിക്കുന്ന, …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഗായികയെ കളിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ നിര്‍മാതാക്കള്‍ കാണിച്ച തമാശ അതിരുവിട്ടു, ലൈംഗിക അതിക്രമമെന്ന് ആരോപണം. പോപ് ഗായികയായ എമ്മ മാറോണിനാണ് നര്‍ത്തകന്റെ ഭാഗത്തുനിന്ന് അതിരുവിട്ട തമാശ അനുഭവിക്കേണ്ടി വന്നത്. പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ എമ്മയുടെ സ്വകാര്യ ഭാഗങ്ങളില്‍, നൃത്തച്ചുവടുകളെന്ന രീതിയില്‍ നര്‍ത്തകന്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു. നര്‍ത്തകന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ എമ്മ പലതവണ …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദിന്റെ വീട്ടുതടങ്കല്‍ പാകിസ്താന്‍ മൂന്നു മാസത്തേക്കുകൂടി നീട്ടി. ജമാത്ത് ഉദ്ദവ തലവനായ ഹാഫിസിന്റെ മൂന്നുമാസത്തെ വീട്ടുതടങ്കല്‍ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര ഭരണകൂടത്തിന്റെ തീരുമാനം. 90 ദിവസത്തേക്കാണ് തടങ്കല്‍ കാലാവധി നീട്ടിയത്. ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഹാഫിസിനു പുറമേ …