1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2017

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ജക്കാര്‍ത്തയില്‍ അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളും നാല് ഭാര്യമാരുമുള്ള ഗോതോ അവസാന കാലത്ത് പേരക്കുട്ടികളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്തോനേഷ്യന്‍ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബര്‍ 31 നാണ് ഗോതോ ജനിച്ചത്.

122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. എന്നാല്‍ മരണം അനുഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോതോയുടെ പരാതി. അവസാന കാലത്ത് കാഴ്ചക്ക് മങ്ങലുണ്ടായിരുന്ന ഗോതോ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോയാണ് കേട്ടിരുന്നത്. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ക്ഷമയാണെന്നായിരുന്നു എന്നായിരുന്നു ഗോതോയുടെ അഭിപ്രായം.

ഔദ്യോഗിക രേഖകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി 122 വയസുണ്ടായിരുന്ന ഫ്രഞ്ച് വനിത ജീന്‍ കാള്‍മെന്റ് ആണ്. 1900ന് ശേഷം മാത്രം ജനന, മരണ കണക്കുകള്‍ എടുക്കാന്‍ ആരംഭിച്ച ഇന്തോനേഷ്യയിലെ രേഖകളില്‍ തെറ്റുപറ്റാനുള്ള സാധ്യത കണക്കിലെടുത്ത് ലോക റിക്കാര്‍ഡ് അധികൃതര്‍ ഗോതോയുടെ പ്രായം അംഗീകരിച്ചിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.