1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് എക്‌സ്‌പോ 2020 അവസരങ്ങളുടെ ആഗോള വേദിയാകുമെന്ന് ശൈഖ് അബ്ദുല്ല
ദുബായ് എക്‌സ്‌പോ 2020 അവസരങ്ങളുടെ ആഗോള വേദിയാകുമെന്ന് ശൈഖ് അബ്ദുല്ല
സ്വന്തം ലേഖകൻ: ലോക എക്സ്‌പോ 2020 ദുബായ് ഭാവി തലമുറയ്ക്കുള്ള അവസരങ്ങളുടെ ആഗോളവേദിയാകുമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ലോക എക്സ്‌പോ വേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. എക്സ്‌പോ 2020 ദുബായ് ഉന്നത സമിതി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, അന്താരാഷ്ട്ര സഹകരണമന്ത്രിയും …
ലോകത്തെ ഏറ്റവും സുരക്ഷിത രാഷ്ട്രം: യുഎഇ രണ്ടാമത്; മൂന്നാമത് ഖത്തർ
ലോകത്തെ ഏറ്റവും സുരക്ഷിത രാഷ്ട്രം: യുഎഇ രണ്ടാമത്; മൂന്നാമത് ഖത്തർ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ. 2021ലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. 132 രാജ്യങ്ങളിൽ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിൻ പഠനം നടത്തിയത്. കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 15,600 പേർക്ക് കോവിഡ്; 148 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.36
സംസ്ഥാനത്ത് ഇന്ന് 15,600 പേർക്ക് കോവിഡ്; 148 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.36
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ പുതിയ ക്വാറൻ്റീൻ നയം; ഹീത്രോയിൽ രണ്ട് ഡോസും എടുത്തവർക്ക് ഫാസ്റ്റ് ട്രാക്ക്
യുകെയിൽ പുതിയ ക്വാറൻ്റീൻ നയം; ഹീത്രോയിൽ രണ്ട് ഡോസും എടുത്തവർക്ക് ഫാസ്റ്റ് ട്രാക്ക്
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ക്വാറൻ്റീൻ നയം, ജൂലൈ 19 മുതൽ മാസ്ക് നിയമങ്ങൾ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബോറിസ് ജോൺസണെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങൾ ഒറ്റയടിയ്ക്ക് പിൻവലിക്കുന്നത് തിരിച്ചടിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് എംപിമാർ എതിർപ്പുമായി രംഗത്തെത്തുന്നത്. കോമൺസിൽ ഈ വിഷയം ജോൺസണും സ്റ്റാമറും തമ്മിലുള്ള വാക്പോരിനും കാരണമായേക്കും. ജൂലൈ 19 മുതൽ തന്നെ …
ഡെൽറ്റയേക്കാൾ അപകടകാരിയായ കോവിഡ് ലാംഡ വകഭേദം 30 രാജ്യങ്ങളിൽ
ഡെൽറ്റയേക്കാൾ അപകടകാരിയായ കോവിഡ് ലാംഡ വകഭേദം 30 രാജ്യങ്ങളിൽ
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത്​ ഏറ്റവും ഉയർന്ന്​ കോവിഡ്​ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​. യു.കെയിൽ ഇതുവരെ ആറ്​ ലാംഡ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെൽറ്റ വകഭേദ​ത്തേക്കാൾ …
അബുദാബിയിൽ വാക്സിൻ എടുക്കാത്തവരുടെ ഹോം ക്വാറന്റീൻ കാലാവധി നീട്ടി
അബുദാബിയിൽ വാക്സിൻ എടുക്കാത്തവരുടെ ഹോം ക്വാറന്റീൻ കാലാവധി നീട്ടി
സ്വന്തം ലേഖകൻ: ഹോം ക്വാറന്റീൻ നിയമം പരിഷ്കരിച്ച് അബുദാബി. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വാക്സീൻ എടുക്കാത്തവർക്ക് 12 ദിവസവും വാക്സീൻ എടുത്തവർക്ക് 7 ദിവസവുമാക്കി ക്വാറന്റീൻ വർധിപ്പിച്ചു. നേരത്തെ ഇത് യഥാക്രമം 10, 5 ദിവസങ്ങളായിരുന്നു. സ്മാർട് വാച്ച് ധരിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന വാക്സീൻ എടുത്തവർ ആറാം ദിവസം പിസിആർ എടുക്കണം. നെഗറ്റീവായാൽ …
ഇവരും കോവിഡ് പോരാളികൾ: ദുബായിൽ ടാക്‌സിക്ക് മുകളിൽ കാണാം മികച്ച ഡ്രൈവർമാരുടെ പേരുകൾ
ഇവരും കോവിഡ് പോരാളികൾ: ദുബായിൽ ടാക്‌സിക്ക് മുകളിൽ കാണാം മികച്ച ഡ്രൈവർമാരുടെ പേരുകൾ
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച ടാക്സി ഡ്രൈവർമാരുടെ പേരുകൾ ടാക്സിക്ക് മുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനം. മഹാമാരിക്കാലത്ത് അധികസമയം ജോലി ചെയ്ത് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയതിനാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഇത്തരമൊരു ആദരം ഇവർക്ക് നൽകുന്നത്. ഡ്രൈവർമാരെ തിരഞ്ഞെടുത്താണ് ആദരിക്കുന്നത്. ടാക്സിക്ക് മുകളിലെ മഞ്ഞ ബോർഡിലായിരിക്കും പേരുകൾ …
മഹാമാരിയെ തോൽപ്പിക്കാൻ കാൽപ്പന്ത്; ലോകകപ്പിൻ്റെ 95% ഒരുക്കങ്ങളും പൂർത്തിയായി
മഹാമാരിയെ തോൽപ്പിക്കാൻ കാൽപ്പന്ത്; ലോകകപ്പിൻ്റെ 95% ഒരുക്കങ്ങളും പൂർത്തിയായി
സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പുകളിൽ 95 ശതമാനവും പൂർത്തിയായതായി അധികൃതർ. ലോകത്തിനും മേഖലയ്ക്കും എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ സുസജ്ജമാണ്. ലോകകപ്പിന് മുൻപുള്ള ഓരോ ഇവന്റ്‌സിനും ചാംപ്യൻഷിപ്പിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘാടക കമ്മിറ്റികളുണ്ട്. പങ്കെടുക്കുന്നവരുടെയും കാണികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ഓരോ ഇനവും നടത്തുകയെന്ന് …
പൊതു ഇടങ്ങളിൽ പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം: സൗദിയിൽ നിയമം ഉടൻ
പൊതു ഇടങ്ങളിൽ പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം: സൗദിയിൽ നിയമം ഉടൻ
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കു മാത്രം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പൊതുഗതാഗത സേവനങ്ങളിലേക്കും പ്രവേശനം പരിമിതപ്പെടുത്തുന്ന നിയമം വൈകാതെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം. കോവിഡ് മഹാമാരി ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്. അതിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ സ്വദേശികളും വിദേശികളും വാക്സീൻ എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്. കേണൽ തലാൽ അൽ ഷൽഹൂബ് …
അധിക ചാർജ്​ നൽകിയാൽ പാസ്​പോർട്ട്​ ഡോർ​ ഡെലിവറി; അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി
അധിക ചാർജ്​ നൽകിയാൽ പാസ്​പോർട്ട്​ ഡോർ​ ഡെലിവറി; അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: അധിക ചാർജ്​ നൽകി പാസ്​പോർട്ട്​ തപാൽവഴി വീട്ടുപടിക്കൽ എത്തിക്കുന്ന സേവനത്തിൽ നിങ്ങൾക്ക്​ താൽപര്യമുണ്ടോ? പ്രവാസികളുടെ അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി. എംബസി വഴി പുതുക്കാൻ അപേക്ഷിക്കുന്ന പാസ്​പോർട്ടുകൾ തിരികെ, തപാൽ വഴി അയക്കുന്ന സംവിധാന​ത്തെ കുറിച്ചാണ്​ ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൻെറ ആലോചന. ഇതിനായി സമൂഹമാധ്യമങ്ങൾ വഴി പ്രവാസി ഇന്ത്യക്കാരിൽനിന്നും എംബസി …