1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2017

സ്വന്തം ലേഖകന്‍: ചിക്കാഗോയില്‍ അഞ്ച് കൗമാരിക്കാരികള്‍ ചേര്‍ന്ന് 46 കാരനെ കൊലപ്പെടുത്തി, കാരണം കേട്ടാല്‍ ഞെട്ടും! ഒരു ഐ ഫോണിന് വേണ്ടിയാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ നാല്‍പ്പത്തി മൂന്നുകാരനായ ബ്യൂണോ സാന്‍ഷെസ് എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയത്. ചിക്കാഗോയിലെ റൗണ്ട് ലേക്ക് ബീച്ചിന് സമീപമാണ് സംഭവം.

ഏപ്രില്‍ 24നാണ് ബ്യൂണോയെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആക്രമിച്ചത്. ബ്യൂണോയുടെ ഐ ഫോണ്‍ 6 വാങ്ങാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തുച്ഛമായ പണം നല്‍കുകയായിരുന്നു. എന്നാല്‍ ബ്യൂണോ ഇത് നിരസിച്ചു. തന്റെ ഫോണ്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ പെണ്‍കുട്ടികള്‍ ബ്യൂണോയെ വളയുകയായിരുന്നു. പതിനേഴ് വയസുള്ള കാറിന്റെ ഡ്രൈവറായിരുന്ന പെണ്‍കുട്ടി ബ്യൂണോയുടെ മുഖത്തേക്ക് ഗ്യാസ് തെറിപ്പിച്ചു. ബോധരഹിതനായ ബ്യൂണോയെ കാറില്‍ കയറ്റിയ ശേഷം പെണ്‍കുട്ടികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.

ബോധരഹിതനായി കിടന്നിരുന്ന ബ്യൂണോയെ പ്രദേശവാസികളില്‍ ചിലരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. തന്റെ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കണെമന്ന് പറഞ്ഞുകൊണ്ട് ബ്യൂണോയുടെ മകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബ്യൂണോയെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്ന വ്യക്തമാക്കിയ പോലീസ് പതിനെട്ട് വയസുള്ള ഒരു പ്രതിയെ തിരിച്ചറിഞ്ഞതായും വെളിപ്പെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.