സ്വന്തം ലേഖകൻ: മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റർ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഭൂമിയിൽ എത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്നാണ് …
സ്വന്തം ലേഖകൻ: യൂറോ കപ്പ് സെമി ഫൈനലിൽ കളിക്കുന്നത് ഇഷ്ട ടീം. ഉറ്റസുഹൃത്തിന് നറുക്കെടുപ്പിലൂടെ കളി കാണാൻ ടിക്കറ്റും കിട്ടി. പക്ഷേ, ഓഫിസിൽ നിന്ന് ലീവ് കിട്ടാൻ ബുദ്ധിമുട്ട്. ഈ സാഹചര്യത്തിൽ ആരും ചെയ്യുന്നതേ ഇംഗ്ലണ്ട് ആരാധികയായ നിന ഫാറൂഖിയും ചെയ്തുള്ളൂ. അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് കളി കാണാൻ പോയി. പക്ഷേ, സ്റ്റേഡിയത്തിൽ നിന്ന് വീട്ടിലെത്തും …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സർവീസ് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി. ഇതു സംബന്ധിച്ച് അതത് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ സ്ഥാനപതിമാരെ ചുമതലപ്പെടുത്തി. ഇന്ത്യയിൽ കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തിൽ ഇളവു വരുത്താവുന്നതാണെന്നു വിദേശകാര്യ …
സ്വന്തം ലേഖകൻ: ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു. കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽനിന്ന് യു.എസ്- നാറ്റോ സൈനിക പിന്മാറ്റം പൂർത്തിയാകാനിരിക്കെ താലിബാൻ അതിവേഗം രാജ്യം പിടിക്കുന്ന സാഹചര്യം മുൻനിർത്തി നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടമായി പിൻവലിച്ച് ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലേക്ക് നീങ്ങുന്ന കാണ്ഡഹാർ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നാണ് 50 പേരെ വ്യോമസേന വിമാനം അയച്ച് അടിയന്തരമായി ഒഴിപ്പിച്ചത്. പട്ടണത്തിന്‍റെ പ്രധാന ഭാഗങ്ങളൊക്കെയും ഇതിനകം താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്. എന്നാൽ, …
സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ 2021ലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയിൽസിൽ 77 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡിസംബറിന് ശേഷം രോഗം സ്ഥിരീകരിച്ച 90കാരിയാണ് മരിച്ചത്. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതോടെ കനത്ത ജാഗ്രതയിലാണ് ഇവിടം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലും പരിസര പ്രദേശത്തും …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപന തകൃതി. ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും. ഇന്ത്യയിൽ കോവിഡ് തീവ്രത കുറയുകയും കുത്തിവയ്പ് ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വാക്സീൻ എടുത്തവർക്ക് …