1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

മലപ്പുറം 1861
കോഴിക്കോട് 1428
തൃശൂര്‍ 1307
എറണാകുളം 1128
കൊല്ലം 1012
തിരുവനന്തപുരം 1009
പാലക്കാട് 909
കണ്ണൂര്‍ 792
കാസര്‍കോട് 640
കോട്ടയം 609
ആലപ്പുഴ 587
വയനാട് 397
പത്തനംതിട്ട 299
ഇടുക്കി 242

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 896
കൊല്ലം 1637
പത്തനംതിട്ട 440
ആലപ്പുഴ 898
കോട്ടയം 390
ഇടുക്കി 218
എറണാകുളം 1524
തൃശൂര്‍ 1334
പാലക്കാട് 1040
മലപ്പുറം 1382
കോഴിക്കോട് 1250
വയനാട് 332
കണ്ണൂര്‍ 606
കാസര്‍കോട് 555

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1812, കോഴിക്കോട് 1402, തൃശൂര്‍ 1300, എറണാകുളം 1118, കൊല്ലം 1010, തിരുവനന്തപുരം 933, പാലക്കാട് 529, കണ്ണൂര്‍ 718, കാസര്‍കോട് 635, കോട്ടയം 566, ആലപ്പുഴ 568, വയനാട് 386, പത്തനംതിട്ട 287, ഇടുക്കി 233 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, വയനാട് 6, പത്തനംതിട്ട, കാസര്‍കോട് 5 വീതം, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം 2, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,35,423 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,86,876 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,022 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 24,854 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2279 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ 5ന് താഴെയുള്ള 86, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 382, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 370, ടിപിആര്‍ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.