1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി; ഇറ്റലിയും ജർമ്മനിയും ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങൾ
യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി; ഇറ്റലിയും ജർമ്മനിയും ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങൾ
സ്വന്തം ലേഖകൻ: യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിന് ജൂലൈ 19 ന് തുടക്കമാകും. സാമൂഹിക അകലം ഉൾപ്പെടെ നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. …
വംശീയ അധിക്ഷേപം, ഇംഗ്ലീഷ് ആരാധകരുടെ കൂട്ടത്തല്ല്: യൂറോ കപ്പ് കൊട്ടിക്കലാശം സംഭവബഹുലം!
വംശീയ അധിക്ഷേപം, ഇംഗ്ലീഷ് ആരാധകരുടെ കൂട്ടത്തല്ല്: യൂറോ കപ്പ് കൊട്ടിക്കലാശം സംഭവബഹുലം!
സ്വന്തം ലേഖകൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയിൽ അരങ്ങേറിയത്​ നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകർ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞു ​പിടിച്ച്​ ആക്രമിക്കുന്ന വിഡിയോ വൈറലായി. ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക …
ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഫ്രാന്‍സ്; വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ കൂട്ടയിടി
ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഫ്രാന്‍സ്; വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ കൂട്ടയിടി
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഫ്രാന്‍സില്‍ വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ വന്‍ തിരക്ക്. ഒന്‍പത് ലക്ഷത്തില്‍ അധികം ആളുകളാണ് വാക്‌സിന്‍ ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം മാത്രം ഓണ്‍ലൈനില്‍ ഇടിച്ചു കയറിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ …
വിമാനത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച അമേരിക്കക്കാരിയെ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് യാത്രക്കാർ
വിമാനത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച അമേരിക്കക്കാരിയെ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് യാത്രക്കാർ
സ്വന്തം ലേഖകൻ: ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയെ വിമാനത്തിലെ ജീവനക്കാര്‍ കെട്ടിയിട്ടു. യാത്രക്കാരിയുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു കെട്ടിയിടല്‍. വിമാനം പറക്കുന്നതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതു കൂടാതെ തടയാനെത്തിയ ക്രൂ അംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തതോടെയാണ് യാത്രക്കാരിയെ കെട്ടിയിട്ടതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളം വിമാനം വൈകിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യാത്രക്കാരി. …
ക്യൂബ കലാപത്തിൻ്റെ വക്കിൽ; കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ജനരോഷം ശക്തം
ക്യൂബ കലാപത്തിൻ്റെ വക്കിൽ; കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ജനരോഷം ശക്തം
സ്വന്തം ലേഖകൻ: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സമരത്തിന് നേതൃത്വം നൽകിയ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്നാണ് ക്യൂബൻ സർക്കാറിന്റെ ആരോപണം. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ക്യൂബയിൽ പ്രക്ഷോഭം ശക്താകുന്നത്. മൂന്ന് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങി. …
പൊതുസ്ഥലത്തെ സൗജന്യ വൈഫൈ ഉപയോഗം; ജാഗ്രത വേണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി
പൊതുസ്ഥലത്തെ സൗജന്യ വൈഫൈ ഉപയോഗം; ജാഗ്രത വേണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ശ്രദ്ധ വേണം. പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാകും സുരക്ഷിതം. വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.എയർപോർട്ട്, ഷോപ്പിങ് മാൾ, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടൽ, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്പോർട്ട് തുടങ്ങി …
ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്
ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്
സ്വന്തം ലേഖകൻ: ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് സൗദിയിൽ ക്വാറന്‍റൈനിൽ ഇളവനുവദിച്ചു. സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. ഇവർ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സിനോഫാം, സിനോവാക് എന്നീ ചൈനീസ് കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസിനോട് കൂടെ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിനുകൾ ബൂസ്റ്റർ ഡോസായി സ്വീകരിച്ചവർക്ക് …
സൗദി പ്രവാസികൾക്ക്​ തിരികെ യെത്താൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി
സൗദി പ്രവാസികൾക്ക്​ തിരികെ യെത്താൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക്​ തിരികെ സൗദിയിലേക്ക്​ വരുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ സൗദി അധികൃതരോട് അഭ്യർഥിച്ചതായി​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഇൗദ്​​ അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന ​വെബ്ബിനാറിലാണ്​​ അംബാസഡർ യാത്രാവിലക്കിൽ ഇളവനുവദിക്കാൻ അഭ്യർഥിച്ചത്​. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, …
ഖത്തറിൽ ബലിപെരുന്നാൾ അവധിയ്ക്ക് വിദേശയാത്ര ചെയ്യുമ്പോൾ: പുതിയ മാർഗനിർദേശങ്ങൾ
ഖത്തറിൽ ബലിപെരുന്നാൾ അവധിയ്ക്ക് വിദേശയാത്ര ചെയ്യുമ്പോൾ: പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഖത്തറിൽ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധി ദിനങ്ങളില്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട യാത്രാ നിര്‍ദേശങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ പുതുക്കി. ഇതനുസരിച്ച് വിദേശയാത്രക്ക് തയാറെടുക്കുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണം. പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. വിമാനം പുറപ്പെടുന്ന സമയത്തിന് 60 …
നിർണായക മേഖലകളിൽ സൗദിയുമായി സഹകരണം ഉറപ്പാക്കി ഒമാൻ സുൽത്താൻ മടങ്ങി
നിർണായക മേഖലകളിൽ സൗദിയുമായി സഹകരണം ഉറപ്പാക്കി ഒമാൻ സുൽത്താൻ മടങ്ങി
സ്വന്തം ലേഖകൻ: സാമ്പത്തിക, വാണിജ്യ-വ്യാപാര മേഖലകളിലടക്കം സഹകരണം ശക്തമാക്കാനുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒമാനും സൗദിയും ഒപ്പുവച്ചു. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സുരക്ഷ, സാംസ്കാരികം തുടങ്ങിയവ മേഖലകളിൽ സംയുക്ത കർമപരിപാടികൾക്കു തുടക്കമിടും.സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ സൗദി സന്ദർശനത്തോട …