1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2017

സ്വന്തം ലേഖകന്‍: പോപ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും ചുംബിച്ചപ്പോള്‍, റോമില്‍ തരംഗമായി അജ്ഞാത ഗ്രാഫിറ്റി. കടലാസില്‍ തയ്യാറാക്കിയ ഗ്രഫിറ്റിയാണ് ചുവരിലൊട്ടിച്ചിരിക്കുന്നത്. വത്തിക്കാനില്‍ ഒരു ചുമരില്‍ വ്യാഴാഴ്ചയാണ് ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടത്. ‘ദ ഗുഡ് ഫോര്‍ഗിവ്‌സ് ഈവിള്‍’ എന്നാണ് ഗ്രഫിറ്റിയുടെ തലക്കെട്ട്. ട്രംപിന്റെ തലയില്‍ ചുവന്ന കൊമ്പുകളും കാണാം. പോപ്പിന്റെ കഴുത്തില്‍ ഒരു മഞ്ഞക്കുരിശും ട്രംപിന്റെ അരയില്‍ വെച്ച ഒരു പിസ്റ്റളും ചിത്രത്തില്‍ വ്യക്തമാണ്.

ഗ്രാഫിറ്റിയുടെ സൃഷ്ടാവ് അജ്ഞാതനാണെങ്കിലും ‘ടിവിബോയ്’ എന്ന് സൈന്‍ ചെയ്ത ഗ്രഫിറ്റി ചെയ്തത് ഇറ്റാലിയന്‍ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് ആയ സാല്‍വദോര്‍ ബെനിന്റീഡ് ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം. മെയ് 24ന് പോപ്പ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടതെന്നും ചിലര്‍ പറയുന്നു.

സൗദി അറേബ്യ, ഇസ്രയേല്‍, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ് ഇപ്പോള്‍. പോപ്പിനെ ഏതെങ്കിലും രീതിയില്‍ മോശമായി ചിത്രീകരിക്കുന്ന ഗ്രഫിറ്റികള്‍ നശിപ്പിക്കാനായി റോമില്‍ ‘ദ ഡെക്കോറം സ്‌ക്വാഡ്’ എന്ന പ്രത്യേക ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ചുവരുകളില്‍ സമാധാന ചിഹ്നം പെയ്ന്റ് ചെയ്യുന്ന ഒരു ഗ്രഫിറ്റി ആര്‍ട്ടിസ്റ്റ് ആയി പോപ്പിനെ ചിത്രീകരിക്കുന്ന ഒരു ഗ്രഫിറ്റി സ്‌ക്വാഡ് നേരത്തെ മായ്ച്ചുകളഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.