1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

സ്വന്തം ലേഖകന്‍: പാക് സഹായത്തോടെ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നു, അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ഇന്ത്യയിയിലും അഫ്ഗാനിസ്ഥാനിലും വന്‍ ആക്രമണ പരമ്പരക്കു പദ്ധതിയിടുന്നതായി യുഎസ് ദേശീയ രഹസ്യാന്വേഷണ മേധാവി ഡാനിയേല്‍ കോട്‌സാണ് മുന്നറിയിപ്പ് നല്‍കിയത്.

ഭീകരരെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു.
ഇവര്‍ മേഖലയിലെ അമേരിക്കന്‍ താല്പ്പര്യങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് ഡാനിയേല്‍ കോട്‌സ് പറഞ്ഞു. രഹസ്യാന്വേഷണം സംബന്ധിച്ച യുഎസ് സെനറ്റ് സമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ വിപുലപ്പെടുത്തുകയാണ്. അഫ്ഗാനിലെ അന്തരീക്ഷം ഇനിയും മോശമാകും.

അത് അവരുടെ സാമ്പത്തിക സ്ഥിതിയും തകര്‍ക്കും.താലിബാന്‍ ഗ്രാമീണ മേഖലകളില്‍ പിടിത്തം മുറുക്കും. അഫ്ഗാന്‍ സൈന്യത്തിന്റെ കരുത്ത് കുറഞ്ഞുവരികയാണ്.പാക്കിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയാണ്. ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ വളരുന്നതും പാക്കിസ്ഥാന് ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ അവസരത്തില്‍ കൂടുതല്‍ സഹായങ്ങള്‍ക്ക് അവര്‍ ചൈനയെ സമീപിച്ചേക്കുമെന്നും കോട്‌സ് വ്യക്തമാക്കി.

ഇന്ത്യാ പാക്ക് ബന്ധം മോശമാകാന്‍ പാക്കിസ്ഥാനാണ് കാരണം. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവര്‍ തടഞ്ഞില്ലെങ്കില്‍ ബന്ധം ഇനിയും വഷളാകും. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്‌നം മോശമാകും. ഇന്ത്യയുടെ രോഷം കൂടിവരികയുമാണ്. ഇതിനു പുറമേ 2016 ല്‍ പത്താന്‍കോട്ടുണ്ടായ ഭീകരാക്രമണം സംബന്ധിച്ച പാക്ക് അന്വേഷണം ഇഴയുകയാണെന്നും കോട്‌സ് ചൂണ്ടിക്കാട്ടി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.