1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ പൗരന്മാര്‍ക്കൊപ്പം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ബലിപെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ട്വിറ്ററിലൂടെ ജനതയ്ക്ക് ഈദ് ആശംസകളും നേര്‍ന്നു. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ ഹാളില്‍ പുലര്‍ച്ചെ 5.10നായിരുന്നു ഈദ് നമസ്‌കാരം. സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ഷെയ്ഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ഷെയ്ഖുമാര്‍, മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, രാജ്യത്തെ വിവിധ എംബസികളിലെ സ്ഥാനപതിമാര്‍, പൗരന്മാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അമീര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. വിവിധ രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാക​ട്ടെയെന്ന്​ അദ്ദേഹം ആശംസിക്കുകയും ചെയ്​തു.

ഈദുൽ അദ്​ഹ ആഘോഷത്തിനൊരുങ്ങുന്ന ഇസ്​ലാമിക രാഷ്​ട്രനേതാക്കൾക്കും ലോകമെങ്ങുമുള്ള വിശ്വാസികൾക്കും അമീർ പെരുന്നാൾ ആശംസകൾ നേർന്നു. സൗദി രാജാവ്​ സൽമാൻ രാജാവ്​, കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ, ഉ​പപ്രധാനമ​ന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ ഞായറാഴ്​ച ​രാത്രിയിൽ നേരിട്ട്​ ടെലിഫോണിൽ വിളിച്ച്​ അമിർ പെരുന്നാൾ ആശംസകൾ കൈമാറി.

കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹമ്മദ്​ അൽ ജാബിർ അൽ സബാഹ്​, കിരീടാവകാശി ശൈഖ്​ മിശാൽ അൽ അഹ്​മദ്​ അൽ ജാബിർ അൽ സബാഹ്​ എന്നിവരെയും ഫോണിൽ വിളിച്ച്​ ഈദ്​ സന്ദേശം കൈമാറി. ഒമാൻ സുൽത്താൻ ഹാതിം ബിൻ താരിഖ്​, മൊറോകോ രാജാവ്​ മുഹമ്മദ്​ ആറാമൻ, തുനീഷ്യൻ പ്രസിഡൻറ്​ കൈസ്​ സയിദ്, അൾജീരിയ പ്രസിഡൻറ്​ അബ്​ദുൽ മജിദ്​ തെബൗൻ, ഇറാഖ്​ പ്രസിഡൻറ്​ ഡോ. ബർഹാം സാലിഹ്​, തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉർദുഗാൻ തുടങ്ങിയ ലോകനേതാക്കൾക്കും ഖത്തർ അമീർ പെരുന്നാൾ ആശംസകൾ നേർന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.