1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡ് പോസിറ്റീവ് ആയവർ

മലപ്പുറം 2318

എറണാകുളം 2270

കോഴിക്കോട് 2151

തൃശൂര്‍ 1983

പാലക്കാട് 1394

കൊല്ലം 1175

തിരുവനന്തപുരം 1166

കോട്ടയം 996

ആലപ്പുഴ 969

കണ്ണൂര്‍ 777

കാസര്‍കോട് 776

പത്തനംതിട്ട 584

വയനാട് 475

ഇടുക്കി 447

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂര്‍ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂര്‍ 701, കാസര്‍കോട് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, പാലക്കാട് 13, തൃശൂര്‍ 12, കാസര്‍കോട് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 747

കൊല്ലം 2017

പത്തനംതിട്ട 306

ആലപ്പുഴ 535

കോട്ടയം 664

ഇടുക്കി 262

എറണാകുളം 1600

തൃശൂര്‍ 1583

പാലക്കാട് 1040

മലപ്പുറം 2221

കോഴിക്കോട് 1531

വയനാട് 335

കണ്ണൂര്‍ 728

കാസര്‍കോട് 562

ഇതോടെ 1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,59,441 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,81,316 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 25,054 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2401 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.