സ്വന്തം ലേഖകന്‍: മരണത്തിലും മറ്റുള്ളവര്‍ക്ക് ജീവന്റെ തിരിനാളം പകര്‍ന്ന് മാഞ്ചസ്റ്റര്‍ നിവാസി പോള്‍ ജോണ്‍ യാത്രയായി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പോള്‍ ജോണ്‍. പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിച്ചെങ്കിലും മാഞ്ചര്‍സ്റ്റര്‍ മലയാളികളെ കണ്ണീരാലാഴ്ത്തി മരണം പോളിനെ തട്ടിയെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസയ്ക്കുള്ള അപേക്ഷ ഈ വര്‍ഷം ഏപ്രില്‍ മൂന്നു മുതല്‍ സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍. 85,000വീസയ്ക്കാണ് അനുമതിയുള്ളത്. ജനറല്‍ കാറ്റഗറിയില്‍ 65,000പേര്‍ക്കാണ് വീസ അനുവദിക്കുക. യുഎസ് അക്കാഡമിക് സ്ഥാപനങ്ങളില്‍നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കായി 20,000 വീസ നീക്കിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് …
സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ഒടുവില്‍ ബാഹുബലിയുടെ ട്രെയിലറെത്തിതെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ഭഗുപതിയുടെയും പോരാട്ട …
സ്വന്തം ലേഖകന്‍: താജ്മഹല്‍ ചാവേര്‍ ആക്രമണം നടത്തി തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. ഇതു സൂചിപ്പിക്കുന്ന ഒരു ചിത്രവും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ആപ്പായ ടെലഗ്രാമിലെ അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പാണ് ഈ ചിത്രം പുറത്തുവിട്ടത്. ഓണ്‍ലൈന്‍ ജിഹാദി ഇടപെടലുകള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് മാര്‍ച്ച് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു, ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ തിരക്കിലേക്ക്. രാജ്ഞി ഒപ്പുവച്ചതോടെ പാര്‍ലമെന്റ് കടമ്പകള്‍ കടന്ന ബ്രെക്‌സിറ്റ് ബില്‍ നിയമമായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടപറച്ചിലിനായി ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ചര്‍ച്ച തുടങ്ങാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഇനി നിയമതടസമില്ല. മാര്‍ച്ചില്‍ ബ്രെക്‌സിറ്റിനു തുടക്കം കുറിക്കുമെന്നു നേരത്തെ …
സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി, ചെറുപാര്‍ട്ടികളെ ചേര്‍ത്ത് മന്ത്രിസഭയുണ്ടാക്കുമെന്ന് റട്ടെ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ ലിബറല്‍ നിലപാടുള്ള പാര്‍ട്ടി 33 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായതോടെ ചെറു പാര്‍ട്ടികളെ ചേര്‍ത്തു മുന്നണിയുണ്ടാക്കി ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു …
സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കറും ബിജെപിയും വിശ്വാസവോട്ട് നേടി, പഞ്ചാബില്‍ അമീരിന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍, 40ല്‍ 22 പേരുടെ പിന്തുണ നേടിയാണ് മനോഹര്‍ പരീക്കര്‍ ഭരണം തുടരാനുള്ള വിശ്വാസം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും …
സ്വന്തം ലേഖകന്‍: റെയില്‍ പാളങ്ങളില്‍ അതിസാഹസികമായി ഫോട്ടോഷൂട്ട്, യുഎസിലെ ടെക്‌സസില്‍ ഗര്‍ഭിണിയായ മോഡല്‍ ട്രെയിനിടിച്ചു മരിച്ചു. നാലാഴ്ച ഗര്‍ഭണിയായ ഫ്രഡ്‌സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയായ മോഡലിനാണ് ട്രാക്കിലെ ഫോട്ടോഷൂട്ടിനിടെ ദാരുണാന്ത്യം സംഭവിച്ചത്. യുവതി രണ്ടു പാളങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഒരു പാളത്തില്‍ ക്കൂടി ട്രെയിന്‍ പാഞ്ഞടുക്കുന്നതു കണ്ട മോഡല്‍ തൊട്ടടുത്ത …
സ്വന്തം ലേഖകന്‍: പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് ആക്രമണം, സുരക്ഷ കര്‍ശനമാക്കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം പകലാണ് സ്‌ഫോടനം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ ഐഎംഎഫിന്റെ സെക്രട്ടേറിയേറ്റിന്റെ വിലാസത്തില്‍ വന്ന പാക്കേജ് സെക്രട്ടറി തുറക്കവേയാണ് …
സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റം, മോഡിയുടെ കരുത്തു വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാലിലും ബി.ജെ.പിയുടെ മുന്നേറ്റം ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഴുതുന്നു. ബി.ജെ.പിയുടെ മുന്നേറ്റം അന്താരാഷ്ട്ര കരാറുകള്‍ ദുഷ്‌കരമാക്കുമെന്ന നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ മോഡിയുടെ നിലപാടുകള്‍ കൂടുതല്‍ …