സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് കുടിയേറ്റക്കാരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കാന്‍ നീക്കം, ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നത്തിന് കനത്ത തിരിച്ചടി. അമേരിക്കയില്‍ സ്ഥിര താമസമാക്കാനും ഗ്രീന്‍കാര്‍ഡ് ലഭിക്കാനും ആഗ്രഹിച്ച് ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാണ് പുതിയ നിയമ നിര്‍ദ്ദേശം. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടനും ഡമോക്രാറ്റ് ഡേവിഡ് പെര്‍ഡ്യൂവും ചേര്‍ന്നു …
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ കസേരക്കളി, പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്‌നാട് ഗവര്‍ണറും സമൂഹ മാധ്യമങ്ങളും. എഐഎഡിഎംകെയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്തെത്തി. പനീര്‍സെല്‍വം യോഗ്യത ഇല്ലാത്ത ആള്‍ അല്ലെന്ന് ഗവര്‍ണര്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു. യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്, അംഗലാ മെര്‍കലിന് എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സ്, മെര്‍കലിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലങ്ങള്‍. സെപ്റ്റംബറില്‍ ജര്‍മന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരെ മാര്‍ട്ടിന്‍ ഷൂള്‍സിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റാണ് ഷൂള്‍സ്. സൗമ്യനും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ശൈലിയുമുള്ള, …
സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ. അതേസമയം, നടപ്പുവര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചനിരക്ക് ഏഴ് ശതമാനത്തിലും താഴെയാക്കി. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ 6.25 ആയി തുടരും. വാണിജ്യബാങ്കുകളില്‍നിന്ന് റിസര്‍വ്ബാങ്ക് കടമെടുക്കുന്നതിന്റെ പലിശനിരക്കായ …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ തുര്‍ക്കിയും അമേരിക്കയും ഒരുമിച്ചു പോരാടും, ട്രംപും ഉര്‍ദുഗാനും കൈ കൊടുക്കുന്നു. പ്രസിഡന്റായശേഷം ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതിന്റെ ഭാഗമായി സി.ഐ.എ.യുടെ മേധാവി മൈക്ക് പോംപിയോ ഈ ആഴ്ച തുര്‍ക്കി സന്ദര്‍ശിക്കും. ഐ.എസ്. ശക്തികേന്ദ്രങ്ങളായ …
സ്വന്തം ലേഖകന്‍: ബോര്‍ഡിങ് പാസ് ചില്ലറക്കാരനല്ല, ബോര്‍ഡിംഗ് പാസ് അലക്ഷ്യമായി കളയുന്നവര്‍ അറിയാന്‍. വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സില്‍ യാത്രക്കാരനെ കുറിച്ചും ഫ്‌ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്യധികം സുരക്ഷാ പ്രാധാന്യം ഉള്ളതാണ്. ഈ പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിന് ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ.എന്നാല്‍, …
സ്വന്തം ലേഖകന്‍: ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം. വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ മോദി എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് ശേഷം ഇതാദ്യമായാണ് …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ അമേരിക്ക, പറ്റില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിഛ്കടി നല്‍കിക്കൊണ്ട് യുഎന്നില്‍ ചൈന ഇടപെട്ടു. യു.എന്‍ രക്ഷാസമിതിയിലെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുടെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ ചൈന എതിര്‍ത്തു, അതോടെ …
സ്വന്തം ലേഖകന്‍: ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി …
സ്വന്തം ലേഖകന്‍: വിസാ ക്രമക്കേടും ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വും, 39,000 പാക് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി. കഴിഞ്ഞ നാലു മാസത്തിനിടെയാണ് സൗദി അറേബ്യ 39,000 പാക്കിസ്ഥാന്‍ പൗരന്‍മാരെ നാടുകടത്തിയെന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്നു വരുന്നവരെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷം മാത്രമേ രാജ്യത്തേക്കു പ്രവേശിപ്പിക്കാവൂ എന്നും രാജ്യത്തുള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്നുമുള്ള സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക് …