സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ റോഡ് മാപ്പ് മൂന്നാം ഘട്ടം പ്രാബല്യത്തിൽ. ഇളവുകളുടെ ഭാഗമായി ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് പ്രിയപ്പെട്ടവരുമായി ഒരുമിച്ച് കൂടുന്നതിനും പരസ്പരം ആലിംഗനം ചെയ്യുന്നതിനും പബ്ബുകളിലും മറ്റും ഇൻഡോറിൽ ഒത്തുകൂടാനും ഏറെ കാലത്തിന് ശേഷം അവസരം ലഭിക്കും. സർക്കാരിന്റെ ട്രാഫിക് ലൈറ്റ് പദ്ധതി പ്രകാരം വിദേശ അവധി യാത്രകൾക്കും ഇന്നു മുതൽ അനുമതിയുണ്ട്. അതേസമയം കോവിഡ് …
സ്വന്തം ലേഖകൻ: ഇസ്രയേൽ ഗാസയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 10 കുട്ടികളും 16 സ്ത്രീകളും അടക്കം 42 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. മൂന്നു കെട്ടിടസമുച്ചയങ്ങളും തകർത്തു. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിൽ ഇസ്രയേൽ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ഇതോടെ ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 ആയി ഉയർന്നു. ഇതിൽ 54 കുട്ടികളും …
സ്വന്തം ലേഖകൻ: ഗ്രീൻ പട്ടികയിൽ ഇടംപിടിച്ച 22 രാജ്യങ്ങളിലെ യാത്രക്കാർക്ക് ജൂലൈ 1 മുതൽ അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കും. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽനിന്നു കരകയറുന്നതുവരെ ഇന്ത്യക്കാർ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ ഏപ്രിൽ 24 ന് നിലവിൽ വന്ന ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്. ഇന്ത്യക്കാർക്കുള്ള വിലക്ക് താൽക്കാലികമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് യഥാസമയം …
സ്വന്തം ലേഖകൻ: പൊതുസ്ഥലത്തും സമൂഹമാധ്യമങ്ങളിലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 6 മാസം തടവുശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ. വനിതകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിക്കുന്നവർക്ക് ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ) ശിക്ഷ. സമൂഹമാധ്യമങ്ങളിലെ മാന്യമല്ലാത്ത പ്രതികരണങ്ങൾ, ചേഷ്ടകൾ, മറ്റു സൂചനകൾ തുടങ്ങിയവയും …
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവാസി ജനസംഖ്യ കുറഞ്ഞു വരുന്നതായി കണക്കുകൾ. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ആകെ ജനസംഖ്യയുടെ 38 ശതമാനമാണ് നിലവിൽ പ്രവാസികൾ. 45 ലക്ഷമാണ് ആകെ ജനസംഖ്യ. ഇതിൽ 27 ലക്ഷം സ്വദേശികളും 17 ലക്ഷം വിദേശികളുമാണ്. ഒമാനികളുടെ ജനസംഖ്യ 61 ശതമാനമായിട്ടുണ്ട്. 2019ലെ കണക്കുകൾ പ്രകാരം 40 …
സ്വന്തം ലേഖകൻ: കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ് ദുബായ് ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. റസ്റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ് സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക് ഒരു മാസത്തേക്ക് അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു മാസം നൽകിയിരിക്കുന്നത്. എന്നാൽ, …
സ്വന്തം ലേഖകൻ: ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറന്നു. കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന്‍ എടുത്തവർക്കും, ആറു മാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച പുലര്‍ച്ചെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതോടെ സൗദിയ്ക്കും ബഹ്റൈനിനുമിടയില്‍ യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാം. ദമ്മാമിലെ കിംഗ് ഫഹദ് കോസ്‌വേ വഴി ഇരുരാജ്യങ്ങളിലെയും താമസക്കാര്‍ തമ്മില്‍ യാത്രചെയ്യാറുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 2020 മാര്‍ച്ച് 8ന് കോസ്‌വേ അടച്ചിരുന്നു. കര, കടല്‍, വ്യോമയാനം വഴിയുള്ള സൗദി പൗരന്മാര്‍ക്കുള്ള യാത്രാ …
സ്വന്തം ലേഖകൻ: ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും അതിനിടയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായവരുടേയും ദൃശ്യങ്ങള്‍ നടുക്കമുണ്ടാക്കുന്നവയാണ്. ഇപ്പോഴിതാ ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധി. ഗാസയില്‍ അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് …