1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ മുസ്ലീങ്ങളെ വിലക്കുന്ന ഉത്തരവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി
ട്രംപിന്റെ മുസ്ലീങ്ങളെ വിലക്കുന്ന ഉത്തരവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി
  സ്വന്തം ലേഖകന്‍: മുസ്ലീം വിലക്കിനെതിരായ കോടതി നടപടി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധിയും, ഉത്തരവ് സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതുമാണ് ഹിലരിയെ ട്വീറ്റിനു വിഷയമാക്കിയത്. ഏഴ് മുസ്ലിം ഭൂരിപക്ഷ …
ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം
ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം
  സ്വന്തം ലേഖകന്‍: ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം. പ്രവാസി ഇന്ത്യക്കാര്‍ ടിബറ്റന്‍ മത നേതാവ് ദലൈലാമയെ പ്രോത്‌സാഹിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പു നല്‍കി. കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലാ ചാന്‍സലറും ഇന്തോഅമേരിക്കനുമായ പ്രദീപ് …
ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്
ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്
സ്വന്തം ലേഖകന്‍: ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്. വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെയ്‌ലി മെയിലിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. വന്‍കിട ബിസിനസുകാര്‍ക്കായി 1990കളില്‍ മെലാനിയ സ്ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി …
ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍
ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍. ആണവായുധങ്ങള്‍ ശേഖരിച്ച് ഇന്ത്യ ആണവനഗരം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഇല്ലാതാക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറഞ്ഞ സഖറിയ കേന്ദ്ര പൊതു ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് നല്‍കിയ നീക്കിയിരിപ്പും ചൂണ്ടിക്കാട്ടി. ഇത്രയധികം തുക …
ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി
ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി
സ്വന്തം ലേഖകന്‍: ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒന്നിച്ചു നീങ്ങാമെന്ന് നിര്‍ദേശിക്കുന്ന കത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന് ചൈനീസ് പുതുവര്‍ഷ ആശംസയും ട്രംപ് നേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണചൈനക്കടലിലെ ചൈനയുടെ അവകാശവാദത്തെയും തായ്വാനുമായുള്ള ഏകചൈന നയത്തെയും അടുത്തിടെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനയെ …
ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി
ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രെക്‌സിറ്റ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം നല്‍കിയത്. 122 നെതിരെ 494 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. അധോസഭയില്‍ ബില്‍ പാസായതോടെ ഉപരിസഭയായ ഹൗസ് ഓഫ് …
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം. നിലവില്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വം രാജ്ഭവനിലെത്തി തമിഴ്‌നാട് ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 10 മിനിട്ടോളം നീണ്ടു നിന്നു. എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിച്ചുവെന്നും സത്യവും ധര്‍മവും ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീര്‍ശെല്‍വം …
രാജമൗലിയുടെ മഹാഭാരതത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?
രാജമൗലിയുടെ മഹാഭാരതത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?
സ്വന്തം ലേഖകന്‍: രാജമൗലിയുടെ മഹാഭാരത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കും ശേഷം സംവിധായകന്‍ എസ്എസ് രാജമൗലി മഹാഭാരതത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാഹുബഹി രണ്ടാം ഭാഗത്തിന്റെ അവസാനവട്ട മിനുക്കു പണികളില്‍ തിരക്കിലായതിനാല്‍ തന്റെ മഹാഭാരത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് മറ്റൊന്നും …
ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു
ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു
സ്വന്തം ലേഖകന്‍: ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു. കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും …
മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ
മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ. അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നത് എന്ന് തുറന്നടിച്ച മാര്‍പാപ്പ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും അപലപിക്കുകയും ചെയ്തു. മുസ്ലിം വിശ്വാസത്തില്‍ ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടുകളെ …