സ്വന്തം ലേഖകന്‍: തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം, അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി തമിഴ്‌നാട് മുന്‍ മുഖ്യന്ത്രി ഒ. പനീര്‍ശെല്‍വം രംഗത്തെത്തി. ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന് അദ്ദേഹം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ആപ്പിളും ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, കുടിയേറ്റ നിരോധനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കി ഇന്റര്‍നെറ്റ് ഭീമന്മാര്‍. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തിഉഅ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെതിരേ ആപ്പിള്‍, ഫേസ്ബുക്ക്, യുബര്‍, എയര്‍ബബ്, ഗൂഗിള്‍ എന്നിവരടക്കം 97 സ്ഥാപനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ തങ്ങളുടെ ബിസിനസ് സാധ്യതകളെ …
സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധത, യുഎസ് പ്രസിഡന്റ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉണ്ടാകില്ല. ട്രംപിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് വ്യക്തമാക്കി. പൊതുസഭയില്‍ ഒരു പോയിന്റ് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത് അനധികൃത സ്വത്ത് സമ്പാദ്യക്കേസിലെ കോടതി നടപടികളാണ്. കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി. ചെന്നൈ സ്വദേശിയും സര്‍ക്കാരിതര സംഘടനയായ സട്ട പഞ്ചായത്ത് ഇയക്കം ജനറല്‍ സെക്രട്ടറിയുമായ സെന്തില്‍ കുമാറാണ് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ വ്യാപകമായി അശ്ലീല ഡേറ്റിംഗ് സൈറ്റുകളില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അശ്ലീല ഡേറ്റിങ് വെബ്‌സെറ്റുകളില്‍ പ്രചരിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചു പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതില്‍ അധികവും. ട്രാക്ക് ചെയ്യാന്‍ പറ്റാത്ത പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ഫോട്ടോസ് ദുരുപയോഗം …
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ. തിരുനന്തപുരം ആര്യനാട് സ്വദേശി സിന്ധുവാണ് മരിച്ചത്. 42 വയസായിരുന്നു. സലാലയിലെ താമസ സ്ഥലത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടിത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. കേസിലെ പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് …
സ്വന്തം ലേഖകന്‍: കിരീടധാരണത്തിന്റെ 65 മത് വാര്‍ഷികം ആഘോഷിച്ച് ബ്രിട്ടീഷ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടന്നിട്ട് തിങ്കളാഴ്ച 65 വര്‍ഷം പൂര്‍ത്തിയായി. പിതാവ് ജോര്‍ജ് നാലാമന്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി വാഴിക്കപ്പെട്ടത്. 2002 ല്‍ കിരീടധാരണത്തിന്റെ 50 ആം വാര്‍ഷികവും 2013 ല്‍ …
സ്വന്തം ലേഖകന്‍: തന്റെ വ്യക്തി സ്വാതന്ത്ര്യം തിരിച്ചുവേണമെന്ന ആവശ്യവുമായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് അസാന്‍ജ് ബ്രിട്ടനോടും സ്വീഡനോടും ആവശ്യപ്പെട്ടു. നാലു വര്‍ഷമായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ‘സ്വതന്ത്ര’നാക്കണമെന്ന് കഴിഞ്ഞ വര്‍ഷം യു.എന്‍ അന്വേഷണ സംഘം ബ്രിട്ടനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഒരു വര്‍ഷമായിട്ടും നടപടിയൊന്നും …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍, ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. 1950 നും 2015നും ഇടയിലുള്ള കാലയളവില്‍ 7 ശതമാനം കത്തോലിക പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്ന് വയസ്സാണ്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നാണ് 4444 പേര്‍ പീഡനത്തിന് …
സ്വന്തം ലേഖകന്‍: ‘എവിടെയാണ് നിങ്ങളുടെ കരുണ?’ മാര്‍പാപ്പക്കെതിരെ വിമര്‍ശന ശരങ്ങളുമായി റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘എവിടെയാണ് നിങ്ങളുടെ കരുണ?’ എന്ന തലക്കെട്ടോടെയാണ് റോമിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യാഥാസ്ഥിതരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കും കര്‍ദിനാളുമാര്‍ക്കും എതിരെ മാര്‍പാപ്പ നടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍. റോമന്‍ ഭാഷയിലുള്ള പോസ്റ്ററുകളില്‍ ഒരു സംഘടനയുടെയും പേരില്ല. വൈദീകരെ മാറ്റുന്നു, നൈറ്റസ് …