സ്വന്തം ലേഖകൻ: ഒമാനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 1117 പേർകൂടി പുതുതായി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,64,274 പേരാണ് ഇതുവരെ രോഗബാധിതരായത്.862 പേർക്കുകൂടി രോഗം ഭേദമായി. 1,47,539 രോണ് ഇതുവരെ രോഗമുക്തരായത്. 10 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1722 ആയി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിനം ശരാശരി 10 പേർ …
സ്വന്തം ലേഖകൻ: ഇൗ മാസം 16 മുതൽ ഒമാനിൽ ‘വാറ്റ്’നിയമം നിലവിൽ വരാനിരിക്കെ വിവിധ ജ്വല്ലറികളിൽ വൻ തിരക്ക്. അഞ്ച് ശതമാനം വാറ്റ് വരുന്നേതാടെ സ്വർണവിലയിലുണ്ടാകുന്ന വർധനവ് ഒഴിവാക്കാനാണ് ആഭരണങ്ങൾ വാങ്ങുന്നത്. പ്രമുഖ ജ്വല്ലറികളിൽ വാരാന്ത്യത്തിൽനിന്ന് തിരിയാനിടമില്ലാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.ചില ജ്വല്ലറികളിൽ ഉത്സവ സീസണിലുണ്ടാവുന്നതിലും കൂടുതൽ വിൽപനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സ്വർണ വിലയിലെ …
സ്വന്തം ലേഖകൻ: ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായിട്ടും രോഗിയുടെ ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപത്രയില്‍ തീ പടര്‍ന്നത്. …
സ്വന്തം ലേഖകൻ: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും ആദ്യ ഘട്ടത്തില്‍ കനത്ത പോളിംഗ്. രാവിലെ 11 മണി വരെ 26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സൂപ്പര്‍താരം കമല്‍ഹാസനും അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. രാവിലെ 11 മണി വരെ 26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അഞ്ചു മുന്നണികളാണ് തമിഴ്നാട്ടില്‍ മത്സരിക്കാനുള്ളത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊരി വെയിലിനെ തോൽപ്പിച്ച് തിരഞ്ഞെടുപ്പ് ചൂട്. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തി. മമ്മൂട്ടി, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി സോമൻ എന്നിവരെല്ലാം ഇതിനകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. പൊന്നുരുന്നി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍കോട് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ആഴ്ചയിൽ രണ്ടുതവണ സൗജന്യ കൊവിഡ് ടെസ്റ്റിന് സർക്കാർ ഒരുങ്ങുന്നു. ഈ വെള്ളിയാഴ്ച മുതൽ തുടങ്ങുന്ന പരിശോധന കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകളെ ലക്ഷ്യം വച്ചുള്ളതാണ്. കൊറോണ വൈറസ് ബാധിച്ച മൂന്നിൽ ഒരാൾക്ക് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അറിയാതെ വൈറസ് പടരുന്നുണ്ടാകാം. അതിനാലാണ് ഈ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള റാപിഡ് ടെസ്റ്റ്. നിലവിൽ ഈ പദ്ധതി ഇംഗ്ലണ്ടിൽ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ജനതയുടെ പകുതിപേര്‍ക്ക് മേയ് മാസത്തിനു മുന്‍പ് കോവിഡ് വാക്സിനേഷന് നല്‍കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു തിരിച്ചടി. ബാള്‍ട്ടിമോര്‍ കരാര്‍ നിലയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിതരണത്തിന് തയാറായ 15 ദശലക്ഷം ഡോസ് ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സീന് നശിപ്പിച്ചു. ബൈഡന് ഭരണകൂടവും ജോണ്‍സണും വാക്സീന് നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രശ്നം ഉടലെടുത്തത്. …
സ്വന്തം ലേഖകൻ: രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയുയർത്തിയെന്നാരോപിച്ച് ജോർദാനിൽ മുൻ കിരീടാവകാശിയുൾപ്പെടെ നേതാക്കളെ തടവിലാക്കി. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പരസ്യമായി പറഞ്ഞായിരുന്നു വിമതനീക്കം. അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകൻ ഹംസ ബിൻ ഹുസൈൻ രാജകുമാരനെയാണ് ഇതേത്തുടർന്ന് തടവിലാക്കിയത്. അമ്മാൻ കൊട്ടാരത്തിൽ നിന്നു പുറത്തിറങ്ങാനുള്ള …
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് പറന്നിറങ്ങുന്ന യാത്രക്കാർ ആരും തന്നെ അജ്ഞാതരുടെ ലഗേജുകൾ വഹിക്കരുതെന്ന് യു.എ.ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) നിർദേശിക്കുന്നു. ലഗേജിൽ അടങ്ങിയിരിക്കുന്ന സാമഗ്രികൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ അവ വഹിച്ചാൽ വലിയ കുഴപ്പത്തിലേക്കാണ് നീങ്ങുകയെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർക്ക് നൽകിയ വിപുലമായ നിർദേശങ്ങളുടെ ഭാഗമായാണ് ഫെഡറൽ …