1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2016

സ്വന്തം ലേഖകന്‍: മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ. ഡല്‍ഹി സ്വദേശിനി സംഗീത എന്ന യുവതിക്കാണ് വധശിക്ഷ ലഭിച്ചത്. ഡല്‍ഹിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു യുവതി.

2013 ഒക്‌ടോബര്‍ ഏഴിന് പെനാംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് യുവതി അറസ്റ്റിലായത്. 1.6 കിലോ മയക്കുമരുന്നും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ കോടതി 1952 ലെ നിയമ പ്രകാരം യുവതിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

അതേസമയം, മലേഷ്യയിലേയ്ക്ക് വസ്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്നതിനിടെ പരിചയത്തിലായ പ്രിന്‍സ് എന്ന നൈജീരിയക്കാരന്‍ അയാളുടെ സഹോദരന് നല്‍കാനായുള്ള സാധനങ്ങള്‍ സംഗീതയുടെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരിന്നു എന്നും സ്യൂട്ട്‌കേസില്‍ മയക്കുമരുന്നാണെന്ന് സംഗീതയ്ക്ക് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.