സ്വന്തം ലേഖകൻ: യുഎസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിനു പുറത്ത് സുരക്ഷ ചെക്പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ യുവാവ് നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന് പൊലീസ്. നോവ ഗ്രീൻ എന്നുപേരുള്ള ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ സംഘടനയുടെ നേതാക്കളായ ലൂയി ഫറാഖാെൻറയും ഇലിജ മുഹമ്മദിെൻറയും പ്രഭാഷണങ്ങൾ ആണുള്ളത്. താൻ …
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായതിനെത്തുടർന്നു ബംഗ്ലാദേശിൽ ലോക്ക്ഡൗൺ വരുന്നു. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്കാണു രാജ്യവ്യാപക ലോക്ക്ഡൗണെന്നു ഗതാഗതമന്ത്രി ഉബൈദുൾ ഹൈദർ ധാക്കയിൽ അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്ത് 6,830 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 624,594 ആയി. കോവിഡ് മരണം 9,155 ലേക്ക് ഉയരുകയും ചെയ്തു. അത്യാവശ്യ സർവീസുകളെ ഉൾപ്പെടെ ചില സുപ്രധാന മേഖലകളെ ലോക്ക്ഡൗണിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള കഫീല്‍ – വ്യക്തിഗത സ്‌പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കാന്‍ അന്തരഷ്ട്ര തൊഴില്‍ സംഘടനാ ഉപദേഷ്ടാവ് അബ്ദുള്ള അല്‍ സുഹൈര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രാബല്യത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ കുവൈത്തിന് മാതൃകപരമായ സ്ഥാനം കൈവരിക്കാനാകുമെന്നും ദീര്‍ഘകാലം കുവൈത്ത് …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാൻ സാധിക്കുമെന്ന് അധികൃതർ. തൊഴിൽതട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്കെ ആപ്പിൽ അപ് ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് …
സ്വന്തം ലേഖകൻ: ആഗോളതാപനം ചെറുക്കാൻ സൂര്യപ്രകാശത്തെ തടയുന്ന ബിൽഗേറ്റ്സിെൻറ പരീക്ഷണ പദ്ധതിയിൽ നിന്നും സ്വീഡിഷ് സ്പേസ് കോര്പറേഷൻ പിൻവാങ്ങി. സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞുകൊണ്ട് കാലാവസ്ഥാ മാറ്റത്തെ തടയാനുള്ള പരീക്ഷണത്തിന് നിരവധി ശാസ്ത്രജ്ഞരില്‍ നിന്നു തന്നെ വ്യാപക എതിര്‍പ്പുകളുണ്ടായ സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. സ്ട്രാറ്റോസ്ഫെറിക് കൺട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെൻറ് (എസ്.സി.ഒ.പി.ഇ.എക്സ്-സ്കോപെക്സ്) എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ ജിയോ എൻജിനീയറിങ് …
സ്വന്തം ലേഖകൻ: യാത്ര ആവശ്യങ്ങൾക്കുള്ള സൗജന്യ കോവിഡ് പരിശോധന ഖത്തറിലെ സർക്കാർ ആശുപത്രികളിൽ തൽക്കാലം നിർത്തുന്നു. രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷെൻറ (പി.എച്ച്.സി.സി) ആശുപത്രികളിൽ ഞായറാഴ്ച മുതൽ ഈ പരിശോധന ഉണ്ടാവില്ല. ഇതുസംബന്ധിച്ച് അതത് ആശുപത്രികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററുകളിലും ഈ സേവനം നിർത്താനുള്ള …
സ്വന്തം ലേഖകൻ: റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നു. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം …
സ്വന്തം ലേഖകൻ: കേരളത്തില്‍ 2541 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 44,779 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4658. ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 568 എറണാകുളം 268 കണ്ണൂര്‍ 264 കൊല്ലം 215 …
സ്വന്തം ലേഖകൻ: യുകെയിൽ ഓക്സ്ഫഡ് വാക്സിനെടുത്തവരിൽ രക്തം കട്ട പിടിച്ച് മരിച്ചത് 7 പേർ മാത്രമെന്ന് കണക്കുകൾ. ഇതുവരെ വാക്സിൻ ലഭിച്ച 18.1 ദശലക്ഷം ആളുകളിൽ 30 പേർക്ക് രക്തം കട്ട പിടിക്കൽ റിപ്പോർട്ട് ചെയ്തതായും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) സ്ഥിരീകരിച്ചു. മാർച്ച് 30 വരെ ഏഴ് പേർ …
സ്വന്തം ലേഖകൻ: പലതവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ ഫീസ് 1,150 ദിർഹമെന്ന് അധികൃതർ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന സംരംഭകർ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ, വ്യവസായികൾ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കാണ് 6 മാസം കാലാവധിയുള്ള വീസ നൽകുന്നത്. പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി അപേക്ഷിക്കാം. …