സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം അനുദിനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ …
സ്വന്തം ലേഖകൻ: റെസിഡൻറ് കാർഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്കു മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയുടെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. ഇക്കാലയളവിനുള്ളിൽ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാൻ സാധിക്കും. നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പദ്ധതി ആദ്യം …
സ്വന്തം ലേഖകൻ: കുവൈത്തിലെ തെരഞ്ഞെടുത്ത റസ്റ്റാറൻറുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കും. റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക ധാരണ രൂപപ്പെട്ടത്.എംബസി അധികൃതർ കൃത്യമായ ഇടവേളകളിൽ പരാതികൾ എടുത്തുകൊണ്ടുപോയി തുടർ നടപടികൾ സ്വീകരിക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത് ഇന്ത്യക്കാർക്ക് അനുഗ്രഹമാണ്. …
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രം അനുമതി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സാധ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ബുധനാഴ്ച മരിച്ചു. 49, 62 വയസ്സുള്ളവരാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ പ്രാദേശിക കമ്പനികൾക്ക് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമായി. ‘ശരീക്'(പങ്കാളി) എന്ന് പേരിട്ട പദ്ധതി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നിരവധി മന്ത്രിമാരുടെയും മുതിർന്ന ബിസിനസുകാരുടെയും പ്രമുഖ കമ്പനി മേധാവികളുടെയും സാന്നിധ്യത്തിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് കിരീടാവകാശി പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊതു-സ്വകാര്യ …
സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ 1990-നും 2021-നുമിടയിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം പണം നൽകുന്നുവെന്ന വാർത്ത വ്യാജമെന്ന് അധികൃതർ. ഇവർക്ക് യു.എ.ഇ. തൊഴിൽമന്ത്രാലയം 4000 ദിർഹം വീതം നൽകുന്നുവെന്നാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. ഇതിനായി പേരുവിവരങ്ങൾ അടങ്ങിയ പട്ടിക പരിശോധിക്കാനുള്ള ഒരു ലിങ്കും ഒപ്പം നൽകിയിട്ടുണ്ട്. https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ലിങ്ക് …
സ്വന്തം ലേഖകൻ: ഫൈസര്‍ – ബയോണ്‍ടെക് കോവിഡ് വാക്സിന് 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി അവകാശവാദം. അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്സിന് 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി ഫൈസറും ബയോണ്‍ടെക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷണ വിവരങ്ങള്‍ ഉടന്‍ അമേരിക്കന്‍ അധികൃതര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ കൂറ്റൻ ചരക്കുകപ്പലായ ‘എവർ ഗിവൺ’ കുടുങ്ങിക്കിടന്നത് ഒരാഴ്ചയോളമാണ്. ആറ് ദിവസത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും, ലോഡ് ഇറക്കിയും, ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ ‘രക്ഷപ്പെടുത്താൻ’ സാധിച്ചത്. ഇത്രയും നാൾ കനാലിന് ഇരുവശവും കപ്പലുകൾ കാത്തുകെട്ടി കിടന്നത് ലോകം ഇതുവരെ …
സ്വന്തം ലേഖകൻ: നടന് രജനികാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം. മോഹന്‍ലാലും ശങ്കര്‍മഹാദേവനും ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിനായി രജനിയെ തെരഞ്ഞെടുത്തത്. ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്. അരനൂറ്റാണ്ടായി ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് രജനിക്ക് പുരസ്കാരം സമര്‍പ്പിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …