സ്വന്തം ലേഖകൻ: ഫൈസർ, മൊഡേണ വാക്സിനുകൾ കോവിഡിനെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമെന്ന് റിപ്പോർട്ട്. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനിലെ ഗവേഷകരുടേതാണ് വിലയിരുത്തൽ. വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി. ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്സിൻ എടുത്തവരിൽ …
സ്വന്തം ലേഖകൻ: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് വേണ്ടിയുള്ള ഹോട്ടലുകൾ സഹല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിെൻറ ചുമതലയിലുള്ള പ്രത്യേക ഒാൺലൈൻ സംവിധാനമാണ് സഹല. ഹോട്ടൽ താമസത്തിന് നടത്തുന്ന ബുക്കിങ്ങുകൾ മാർച്ച് 29ന് ഉച്ചക്ക് രണ്ട് മുതൽ പുതിയ സംവിധാനം വഴി വേണമെന്ന …
സ്വന്തം ലേഖകൻ: കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് നൽകാൻ കുവൈത്ത് 600 ദശലക്ഷം ദീനാർ വകയിരുത്തും. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ പാർലമെൻറിെൻറ പരിഗണനക്ക് അയക്കും. പാർലമെൻറ് അംഗങ്ങൾക്കും എതിർപ്പിന് സാധ്യതയില്ലാത്തതിനാൽ കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് ലഭിക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കോവിഡ് മഹാമാരി നേരിടാൻ സ്വന്തം ജീവൻ പണയപ്പെടുത്തി …
സ്വന്തം ലേഖകൻ: അടിയന്തര വിഭാഗത്തിലേക്ക് കുട്ടികൾ അനാവശ്യമായി വിളിച്ച് സങ്കീർണതകൾ ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗുരുതര അപകടങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ പോലീസിന്റെ സേവനം ഏറ്റവുംവേഗത്തിൽ ലഭ്യമാക്കാനാണ് അടിയന്തരവിഭാഗത്തിലേക്ക് 999 എന്ന നമ്പറിൽ വിളിക്കേണ്ടത്. എന്നാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്കുപോലും ഈ നമ്പറിലേക്ക് വരുന്ന കോളുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിലധികവും …
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു. സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയുടെ അൺലോക്ക് റോഡ്മാപ്പിൻ്റെ ഭാഗമായി ഔട്ട്ഡോർ ഒത്തുചേരലുകളും കായിക വിനോദങ്ങളും വീണ്ടും പൊതുജനങ്ങൾക്ക് ആസ്വദിക്കാം. രണ്ട് വീടുകളിലെ താമസക്കാർക്കോ പരമാവധി ആറ് പേരുള്ള ഗ്രൂപ്പുകൾക്കോ ഒത്തുചേരാൻ ഇതോടെ അനുമതിയായി. “സ്റ്റേ അറ്റ് ഹോം“ ഉത്തരവ് അർദ്ധരാത്രിയിൽ അവസാനിച്ചതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. …
സ്വന്തം ലേഖകൻ: ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു . ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള …
സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്കു നിലവിലുള്ള രാത്രികാല വിലക്ക് തുടരും. നിയമലംഘകരുടെ പേരും ചിത്രവും വിവിധ മാധ്യമങ്ങള്‍ വഴി പരസ്യമാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പിഴ …
സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തതായി റിപ്പോർട്ട്. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് …