സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വാക്സിൻ വിതരണത്തിലെ വെല്ലുവിളികൾ: ബൈഡനും ബോറിസ് ജോൺസണും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഫോണിൽ സംസാരിച്ചത്. വാക്സിൻ വിതരണം, പരിസ്ഥിതി, ഇറാൻ, ചൈന തുടങ്ങിയ മറ്റ് അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ ആഗോള വാക്സിൻ വിതരണം നിർണായകമാകുമെന്ന് ബോറിസ് …
സ്വന്തം ലേഖകൻ: ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ ഗണ്യമായ ഒരു വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം. …

സ്വന്തം ലേഖകൻ: ബംഗ്ലാദേശ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്‍പതാം വാർഷിക ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ഷേക്ക് മുജീബുൾ റഹ്മാനെയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തെയും പ്രകീർത്തിച്ചു. നാഷണൽ പരേഡ് സ്ക്വയറിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, ബംഗ്ലാ സ്വാതന്ത്ര്യസമരസേനാനികളും ഇന്ത്യൻ …
സ്വന്തം ലേഖകൻ: മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 11 പ്രക്ഷോഭകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം ഒന്നിന് പട്ടാള അട്ടിമറിയെ തുടർന്നാരംഭിച്ച ജനാധിപത്യ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 320 ആയി. 2.981 പേർ അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ 300 പേരെ കൂടി ഇന്നലെ വിട്ടയച്ചു. തലേന്ന് 600 പേരെ വിട്ടയച്ചിരുന്നു. പട്ടാള ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്. ആഗോള വിമാനയാത്രാ ഡേറ്റ ദാതാക്കളായ ഒഎജിയുടെ ഡേറ്റയിൽ ‘അവെയ്‌ലബിൾ സീറ്റ് കിലോമീറ്റേഴ്‌സ് (എഎസ്‌കെ)’ ആസ്പദമാക്കിയാണ് ഖത്തർ എയർവേയ്‌സ് ഒന്നാമതെത്തിയത്. മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് യാത്രക്കാർക്ക് കൂടുതൽ ആഗോള കണക്ടിവിറ്റിയാണ് ഖത്തർ എയർവേയ്‌സ് നൽകുന്നത്. നിലവിൽ 130 നഗരങ്ങളിലേക്ക് 1,000 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. …
സ്വന്തം ലേഖകൻ: അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് കോവിഡിനെ തുടർന്ന് നിര്‍ത്തിവെച്ച സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 29 വരെ വ്യാഴാഴ്ചകളില്‍ റാസല്‍ഖൈമ-കോഴിക്കോട്, ജൂലൈ ഒന്നുമുതല്‍ ഒക്ടോബര്‍ 28 വരെ അല്‍ഐന്‍-കോഴിക്കോട് എന്നിങ്ങനെയാണ് ടിക്കറ്റ് ബുക്കിങ്. അതേ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് തിരികെയും സര്‍വിസ് ഉണ്ടാകും. നേരേത്ത റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്, …
സ്വന്തം ലേഖകൻ: സാങ്കേതിക രംഗത്തെ സമഗ്ര മാറ്റത്തിന്റെ ഭാഗമായി അബുദാബി നിരത്തുകളില്‍ ഈ വര്‍ഷം ഡ്രൈവര്‍ രഹിത ടാക്‌സികള്‍ ഓട്ടമാരംഭിക്കും. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ജി-42 ഗ്രൂപ്പിന്റെ ഭാഗമായ ബയാനത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്‌സികള്‍ സര്‍വീസ് നടത്തുക. …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ”എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചു …
സ്വന്തം ലേഖകൻ: ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. മെയ് 28ന് ചിത്രം തീയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള …