സ്വന്തം ലേഖകന്‍: യുഎസ് സെപ്തംബര്‍ 11 ബില്‍ നടപ്പിലാക്കിയാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് സൗദിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്ത ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അസാധുവാക്കിയത് സൗദിയെ ചൊടിപ്പിച്ചിരുന്നു. ബില്ലില്‍ ആശങ്കയറിയിച്ച് സൗദിക്കൊപ്പം ജിസിസി രാഷ്ട്രങ്ങളും രംഗത്തെത്തിയതോടെ ബില്‍ യുഎസ് കോണ്‍ഗ്രസ് പുനഃപരിശോധിച്ചേക്കും. 2001 സെപ്തംബര്‍ 11 ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിലെ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു, ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍. ജര്‍മനിയിലെ ബോഹും നഗരത്തില്‍ ബെര്‍ഗ്മാന്‍ഷില്‍ ആശുപത്രിക്ക് തീപിടിച്ചാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.30 നാണ് ആശുപത്രിയിലെ ഒരു മുറിയില്‍ …
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വത ഭീഷണിയില്‍ പുകഞ്ഞ് ഇന്തോനേഷ്യ, 400 വിനോദസഞ്ചാരികള്‍ അപകട മേഖലയില്‍ കുടുങ്ങി. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്‌നിപര്‍വ്വതമായ മൗണ്ട് റിന്‍ഞ്ചാനിയാണ് പൊട്ടിത്തെറി ഭീഷണിയുയര്‍ത്തി പുകഞ്ഞു തുടങ്ങിയത്. അഗ്‌നിപര്‍വതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ 400 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ട്രക്കിങ്ങിനായി യാത്ര തിരിച്ചവരെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച …
സ്വന്തം ലേഖകന്‍: മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല. പാകിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നടത്തിയ പൊങ്കാലക്കും തെറിവിളിക്കും മറുപടിയായി ദേശീയ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിലാണ് പാകിസ്താനികളുടെ വിളയാട്ടം നടക്കുന്നത്. ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ ഔദ്യോഗിക പേജില്‍ കയറി പാക് അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയും …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനീക നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് യു.എസ് പ്രതികരിച്ചത്. മേഖലയിലെ സമാധാനത്തിനായി ഇരുപക്ഷവും അടിയന്തര ഇടപെടല്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകന്‍: ന്യൂജേഴ്‌സിയില്‍ ട്രെയിന്‍ അപകടം, ഒരാള്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ന്യൂജേഴ്‌സിയിലെ ഹൊബോക്കന്‍ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേര്‍ മരിച്ചുവെന്നായിരുന്ന നേരത്തെവന്ന വാര്‍ത്ത. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തില്‍ വന്ന ട്രെയിന്‍ ഹൊബോക്കന്‍ ടെര്‍മിനലിലെ പാളത്തിന്റെ അറ്റത്തുള്ള ബമ്പില്‍ ഇടിച്ചുതകരുകയായിരുന്നു. സ്റ്റേഷനും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയില്ലെന്നും പിന്നീട് 14 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും മലക്കം മറിഞ്ഞ് പാകിസ്താനും പാക് മാധ്യമങ്ങളും. പാക്‌സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാഷ്മീരില്‍ കടന്നുകയറി മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ ഏതുസാഹചര്യം നേരിടാനും എന്തിനും മറുപടി നല്കാനും തയാറാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തെറിവിളിയും. ഇന്ത്യ, പാക് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം അക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ സൈനിക മേധാവിയുടെ ഫേസ്ബുക് പേജില്‍ മലയാളികള്‍ തെറിവിളിയുമായി എത്തിയത്. അതിര്‍ത്തിയിലെ ആക്രമണത്തിനു ശേഷം നവമാധ്യമങ്ങളില്‍ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സര്‍ക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകള്‍ …
സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എട്ടു കോടി അടിച്ച ടിക്കറ്റ് കായംകുളം സ്വദേശി കത്തിച്ചതായി സംശയം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് കത്തിപ്പോയി എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുവരെ ആരും ഒന്നാം സമ്മാനത്തിന്റെ അവകാശമുന്നയിച്ച് എത്തിയിട്ടില്ല. ഇതോടെ എട്ടു കോടിയും സര്‍ക്കാരിനു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്ത കായംകുളം സ്വദേശിയായ വിശാലാണ് …
സ്വന്തം ലേഖകന്‍: മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈലാണെന്ന് രാജ്യാന്തര അന്വേഷണ സംഘം. നെതര്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഷ്യയുടെ മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന് പറയുന്നത്. റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് വിമാനത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതെന്നും അന്വേഷണ സംഘത്തലവന്‍ വില്‍ബര്‍ട്ട് പോളിസണ്‍ …