സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പൂർത്തിയായ ഇസ്രായേൽ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിന് കേവല ഭൂരിപക്ഷം നൽകാതെ ത്രിശങ്കുവിൽ നിർത്തിയപ്പോൾ പിൻഗാമിയെ ചൊല്ലിയാണ് രാജ്യത്തെ പ്രധാന ചർച്ച. ‘റാം’ എന്ന് ഹിബ്രുവിൽ വിളിക്കുന്ന യുനൈറ്റഡ് അറബ് ലിസ്റ്റ് (യു.എ.എൽ) കക്ഷി അഞ്ചു സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും 120 അംഗ നെസ്സറ്റിൽ അവരുടെ തീരുമാനം നിർണായകമാകും. പലസ്തീനി- ഇസ്രായേലി …
സ്വന്തം ലേഖകൻ: പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. നിലവിൽ 85 ദിർഹമായിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആർ പരിശോധന നടക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 7, 14 ദിവസങ്ങൾക്കിടെ പിസിആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്. ഹോട്ടൽ, റസ്റ്ററന്റ്, …
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കും. നിയമലംഘകരായി കഴിയുന്നവർ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) അഭ്യർഥിച്ചു. നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവർക്ക് താമസകുടിയേറ്റ നിയമം …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൗദി അറേബ്യൻ റിയൽ എസ്റ്റേറ്റ് അതോറിറ്റി, മാനവവിഭവ ശേഷി ഫണ്ട് ‘ഹദഫി’െൻറ സഹകരണത്തോടെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ജോലി തേടുന്നവരിൽനിന്ന് 11,200 പേർക്ക് പരിശീലനവും തൊഴിലും നൽകി റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്വദേശികളായവരുടെ മാനവവിഭവശേഷി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. …
സ്വന്തം ലേഖകൻ: തൊഴിൽ രംഗത്ത് ബഹ്റൈനിവത്കരണത്തിനുള്ള നടപടികളുമായി രാജ്യം മുേന്നാട്ട്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ നിർണായക പദവികളിൽ പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിൽ മേൽത്തട്ടിലും മധ്യതലത്തിലുമുള്ള ഭരണ നിർവഹണ പദവികളിൽ ബഹ്റൈനിവത്കരണം 90 ശതമാനത്തിൽ അധികമായെന്ന് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വെളിപ്പെടുത്തി. 2019 …
സ്വന്തം ലേഖകൻ: സൂയസ് കനാലിൽ മണ്ണിലമർന്ന കൂറ്റൻ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താൻ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങൾക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങൾ. വടക്ക് മെഡിറ്റേറനിയനെയും തെക്ക് ചെങ്കടലിനെയും ബന്ധിപ്പിച്ച് ഒന്നര നൂറ്റാണ്ട് മുമ്പ് നിർമിച്ച 193 കിലോമീറ്റർ കനാലിൽ 400 മീറ്റർ നീളമുള്ള കപ്പലാണ് കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്ഥലങ്ങളിൽ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനിൽ വീണ്ടും രാത്രി കാല കർഫ്യൂ ഏർപ്പെടുത്താൻ വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാർച്ച് 28 ഞായറാഴ്ച മുതൽ ഏപ്രിൽ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കർഫ്യൂ പ്രാബല്ല്യത്തിൽ ഉണ്ടാവുക. രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ ഇന്നു മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിലെ നിയന്ത്രണങ്ങൾ കൂടാതെയാണ് കൂടുതൽ മേഖലകളിലെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഓഫിസ് യോഗങ്ങളിൽ പരമാവധി 5 പേർക്ക് മാത്രം പങ്കെടുക്കാം. …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷ കുവൈത്തിൽ തന്നെ എഴുതാം. സ്വകാര്യ സ്കൂളുകളിൽ ഫൈനൽ പരീക്ഷ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. മേയ് 4 മുതൽ ജൂൺ 11 വരെയാണ് സിബിഎസ്‌ഇ പരീക്ഷ. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്കൂളുകളിൽ നടത്തുന്നതിന് അനുമതിയായിട്ടില്ല. സാങ്കേതികമായ കാരണങ്ങൾ പരിഹരിച്ച് വൈകാതെ …