1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു
എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍: എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമാണിത്. ദേശീയ ടെലിവിഷനില്‍ ഇതുസംബന്ധിച്ച ഉത്തരവുകള്‍ വായിച്ചു. മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തി. ആലോചനാസഭയിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓവര്‍ടൈം അലവന്‍സുകള്‍ കുറച്ചു. അവധിദിവസങ്ങളും വെട്ടിക്കുറച്ചു. സൗദി ജനങ്ങളില്‍ …
ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു
ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസിന് 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്ന പെരസ് പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണ്ണടച്ചത്. സപ്തംബര്‍ 13 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും …
അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു
അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു
സ്വന്തം ലേഖകന്‍: അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടു മണി മുതല്‍ അരമണിക്കൂറാണ് വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്. മുന്‍പും ഇത്തരത്തില്‍ ഡ്രോണുകള്‍ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ …
അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ
അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ
സ്വന്തം ലേഖകന്‍: അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ. അനില്‍ അംബാനിയുടെ മൂത്ത പുത്രന്‍ ജയ് അന്‍മോള്‍ അംബാനിയെ എക്‌സിക്യൂട്ടീവ് ഡയറകടറായി നിയമിക്കാനുള്ള തീരുമാനം അംഗികരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്‍മോളിനെ അഡിഷ്ണല്‍ ഡയറകടറായി നിയമിച്ചിരുന്നു. 24 കാരനായ അന്‍മോളിന് ഒരു വര്‍ഷം 12 മില്യന്‍ …
ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു
ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു. ഭക്ഷണ വസ്തുക്കളുടെ സൂപ്പര്‍ മാര്‍ക്കറ്റായ ഐസ്‌ലാന്‍ഡ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി 45 വര്‍ഷത്തിനു ശേഷമാണ് തങ്ങളുടെ രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നതിന് എതിരെ ഐസ്‌ലാന്‍ഡ് സര്‍ക്കാര്‍ കേസ് കൊടുക്കാന്‍ മുന്നോട്ടുവന്നതെന്നാണ് കൗതുകകരം. പേര് കമ്പനി ഉപയോഗിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നാണ് …
വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി
വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി. ബിര്‍മിങ്ഹാമിലെ ഹേര്‍ട്‌ലാന്‍ഡ്‌സ് അക്കാദമിയില്‍ നിന്നാണ് അധ്യാപികയായ സുറിയാബിയെ പുറത്താക്കിയത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ ഗ്രാഫിക് വീഡിയോ കുട്ടികളെ കാണിക്കുന്നത് എതിര്‍ത്തതാണ് സുറിയാബിയെ പുറത്താക്കാന്‍ കാരണം. ’11 ഉം 12 ഉം വയസ്സായ കുട്ടികളെ ഭീതിപ്പെടുത്തുന്നതാണ് …
ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കില്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് സൂചന
ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കില്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കില്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് സൂചന. നവംബര്‍ പതിനാറിനാണു 19 മത് സാര്‍ക്ക് സമ്മേളനം ആരംഭിക്കുക. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തിലാണു സാര്‍ക്ക് സമ്മേളനത്തില്‍നിന്ന് ഇന്ത്യ പിന്മാറുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.ഇന്ത്യയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു പാക്കിസ്ഥാന്‍ പ്രതികരിച്ചു. സാര്‍ക്ക് …
മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്
മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്
സ്വന്തം ലേഖകന്‍: മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്. കഴിഞ്ഞ ദിവസങ്ങളിലായി തരംഗമാകുകയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത സെല്‍ഫിയായിരുന്നു മൃതദേഹത്തോടൊപ്പമുള്ള ”ചിരിച്ച കുടുംബ സെല്‍ഫി”. മരിച്ചു കിടക്കുന്ന ഒരാളോടൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചു കൊണ്ട് എടുത്ത സെല്‍ഫി, കാരണമറിയാത്ത ഫേസ്ബുക്ക് മലയാളികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. കുടുംബത്തെയും മലയാളികളുടെ സെല്‍ഫി ഭ്രാന്തിനെയും …
ലോകത്തില്‍ 90 ശതമാനവും ശ്വസിക്കുന്നത് മലിനവായു, ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്
ലോകത്തില്‍ 90 ശതമാനവും ശ്വസിക്കുന്നത് മലിനവായു, ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോകത്തില്‍ 90 ശതമാനവും ശ്വസിക്കുന്നത് മലിനവായു, ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനാല്‍ ലോകത്തെ പത്തില്‍ ഒമ്പതു പേരും ശ്വസിക്കുന്നത് മലിനമായ വായുവാണെന്ന് ഡബ്ല്യു. എച്ച്. ഒ. പറയുന്നു. ലോകജനസംഖ്യയുടെ 90 ശതമാനവും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് നേരിടുന്നത് എന്ന് സാരം. അന്തരീക്ഷ മലനീകരണം മൂലം പ്രതിവര്‍ഷം അറുപത് ലക്ഷം …
അടിച്ചും തിരിച്ചടിച്ചും ആദ്യ പ്രസിഡന്റ് സംവാദത്തില്‍ കൊമ്പുകോര്‍ത്ത് ഹിലരിയും ട്രംപും
അടിച്ചും തിരിച്ചടിച്ചും ആദ്യ പ്രസിഡന്റ് സംവാദത്തില്‍ കൊമ്പുകോര്‍ത്ത് ഹിലരിയും ട്രംപും
സ്വന്തം ലേഖകന്‍: അടിച്ചും തിരിച്ചടിച്ചും ആദ്യ പ്രസിഡന്റ് സംവാദത്തില്‍ കൊമ്പുകോര്‍ത്ത് ഹിലരിയും ട്രംപും. അമേരിക്കന്‍ വിദേശ നയവും സാമ്പത്തിക വ്യവസ്ഥയും പ്രധാന ചര്‍ച്ചയായ സംവാദത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം ആയിരുന്നു എന്നാണ് പൊതുവെ വിലയിരുത്തല്‍. ഇരുവരും ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷമായിരുന്നു പോരാട്ടം തുടങ്ങിയത്. നികുതിയെ കുറിച്ച് …